Wednesday
22 Aug 2018

പിഎസ്‌സി: കണ്‍ഫര്‍മേഷന്‍ തീയതി അവസാനിക്കുന്നത് 20 ന്, വൈകിയാല്‍ അവസരം നഷ്ടമാകും

By: Web Desk | Thursday 17 May 2018 6:16 PM IST

തിരുവനന്തപുരം കമ്പനി കോര്‍പറേഷന്‍ ബോര്‍ഡ് അസിസ്റ്റന്റ് തസ്തികയിലേക്കു ജൂണ്‍ ഒമ്പതിനു നടക്കുന്ന പിഎസ്‌സി പരീക്ഷയ്ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കുന്നത് 20ന് അവസാനിക്കും.  ഇതുവരെ പരീക്ഷ എഴുതുമെന്നുള്ള അറിയിപ്പു നല്‍കിയിരിക്കുന്നത് നാലേകാല്‍ ലക്ഷത്തോളം പേര്‍ മാത്രം. നാലു കാറ്റഗറികളിലുമായി 6.70 ലക്ഷം അപേക്ഷകരുണ്ടെങ്കിലും 4.23 ലക്ഷം പേര്‍ മാത്രമാണ് ഇന്നലെ വരെ പരീക്ഷ എഴുതുമെന്നുള്ള അറിയിപ്പു നല്‍കിയിരിക്കുന്നത്.

നിശ്ചിത തീയതിക്കുള്ളില്‍ കണ്‍ഫര്‍മേഷന്‍ നല്‍കാത്തവര്‍ക്കു പരീക്ഷ എഴുതാന്‍ കഴിയില്ല. രണ്ടു കാറ്റഗറികളിലായി 11.98 ലക്ഷം പേരാണ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ചത്. ഒന്നിച്ച് അപേക്ഷ ക്ഷണിച്ചതിനാല്‍ ഒരേ ഉദ്യോഗാര്‍ഥി തന്നെ രണ്ട് കാറ്റഗറികളിലും അപേക്ഷ നല്‍കിയിട്ടുണ്ട്.

പിആര്‍ഡിയില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനിയില്‍ ജൂനിയര്‍ അസിസ്റ്റന്റ് എന്നിവയുടെ പരീക്ഷയും ഇതോടൊപ്പം നടക്കുകയാണ്. ഇതിലേക്ക് എഴുപതിനായിരത്തോളം പേര്‍ അപേക്ഷിച്ചിട്ടുണ്ട്. നാലു കാറ്റഗറികളിലുമായി 6.70 ലക്ഷം അപേക്ഷകരുള്ളതില്‍ രണ്ടര ലക്ഷത്തോളം പേര്‍ ഇതുവരെ കണ്‍ഫര്‍മേഷന്‍ നല്‍കിയിട്ടില്ല. കണ്‍ഫര്‍മേഷന്‍ നല്‍കാത്തവര്‍ക്കു പരീക്ഷ എഴുതുന്നതിനുള്ള അവസരം നഷ്ടമാകുമെന്ന് പിഎസ്‌സി അധികൃതര്‍ അറിയിച്ചു.

Related News