Friday
21 Sep 2018

ഇനിമുതൽ ഞായറാഴ്ചകളിൽ പരീക്ഷ നടത്താൻ പി എസ് സി

By: Web Desk | Tuesday 12 June 2018 8:51 AM IST

തിരുവനന്തപുരം: ഇനിമുതൽ ഞായറാഴ്ചകളിൽ പരീക്ഷ നടത്താൻ പി എസ് സി തീരുമാനം. പി എസ് സിയുടെ ഞായറാഴ്ചയിലെ ആദ്യപരീക്ഷ ഈ മാസം 22ന് നടക്കും. ആറു ലക്ഷത്തോളം അപേക്ഷകരുള്ള പൊലീസ് കോൺസ്റ്റബിൾ പരീക്ഷയാണ് 22ന് നടക്കുന്നത്.

കമ്പനി കോർപ്പറേഷൻ അസിസ്റ്റന്റ്, ഇൻഫർമേഷൻ അസിസ്റ്റന്‍റ് പരീക്ഷകൾ ഓഗസ്റ്റ് അഞ്ച് ഞായറാഴ്ച നടക്കും. നിപാ ഭീതി മൂലം മാറ്റിവെച്ച പരീക്ഷകളാണ് ആ തിയതികളിൽ നടത്തുന്നത്. എന്നാൽ, ഞായറാഴ്ചകളിലെ പരീക്ഷകൾക്കെതിരെ ചില ക്രൈസ്തവസംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്.

Related News