Sunday
24 Sep 2017

നടി ആക്രമണകേസ് അട്ടിമറിക്കാൻ ശ്രമം: പി ടി തോമസ്

By: Web Desk | Thursday 14 September 2017 12:55 PM IST

കൊച്ചി: നടിക്കെതിരായ ആക്രമണ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി പി ടി തോമസ്  എംഎൽഎ.  പണവും സ്വാധീനവും ഉപയോഗിച്ചുള്ള അട്ടിമറിശ്രമങ്ങൾ സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണ്. നടിക്കെതിരായ ആക്രമണം വെറും ബലാത്സംഗം മാത്രമാണെന്ന് സെബാസ്റ്റ്യൻ പോൾ നടത്തിയ പ്രസ്താവന  ഞെട്ടിക്കുന്നതാണ്.  ഇത്തരത്തിലുള്ള നീക്കങ്ങൾക്കു പിന്നാലെ പ്രധാന പ്രതികൾക്ക് വേണ്ടി രംഗത്തുവരികയും പിന്നീട് പിൻവാങ്ങുകയും ചെയ്തവർ ഇപ്പോൾ വീണ്ടും രംഗത്ത് വന്നിരിക്കുകയാണെന്നു തോമസ് പറഞ്ഞു.

നടി ആക്രമണകേസ് അട്ടിമറിക്കാൻ ശ്രമം: പി ടി തോമസ്

മുകേഷ് ,ഗണേഷ് തുടങ്ങിയ ഇടതുപക്ഷ എംഎൽഎമാർ  പ്രതിയെ അനുകൂലിച്ചു രംഗത്ത് വന്നതിൽ സിപിഎമ്മിനുള്ള അഭിപ്രായം പാർട്ടി സെക്രട്ടറി വെളിപ്പെടുത്തണം. കേസിന്റെ നടത്തിപ്പിൽ ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യു ഷൻസ്  മഞ്ചേരി ശ്രീധരൻ നായർ വീഴ്ച്ച വരുത്തിയിട്ടുണ്ടോയെന്നു സർക്കാർ പരിശോധിക്കണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു.