Saturday
20 Jan 2018

ചിത്രയുടെ മറുപടി

By: Web Desk | Tuesday 19 September 2017 11:27 PM IST

ആഷ്ഗബാത്ത്:

തുര്‍ക്‌മെനിസ്ഥാനില്‍ നടക്കുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ പി യു ചിത്രക്ക് സ്വര്‍ണ്ണം. 1500 മീറ്ററിലാണ് ചിത്ര സ്വര്‍ണം നേടിയത്. നാല് മിനുട്ട് 27 സെക്കന്റിലാണ് ചിത്ര മത്സരം പൂര്‍ത്തിയാക്കിയത്.
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിലേക്ക് ചിത്രയെ ഉള്‍പ്പെടുത്താതിരുന്നത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. അതിനു ശേഷം ചിത്രയുടെ ആദ്യ മത്സരമാണിത്. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം കൊടുക്കാതിരുന്ന അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റിക്കുള്ള മറുപടി കൂടിയാണ് ചിത്രയുടെ ഈ പ്രകടനം. ലോക മീറ്റില്‍ പങ്കെടുക്കാനുള്ള യോഗ്യതയുണ്ടായിരുന്നിട്ടും ചിത്രയെ തഴഞ്ഞത് രാജ്യത്തെ കായിക പ്രേമികളുടെയാകെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. കോടതി ഇടപെട്ടെങ്കിലും ചിത്രയ്ക്കു പങ്കെടുക്കാനായിരുന്നില്ല.
ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ സ്വര്‍ണം കൊയ്യുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരവും മലയാളിയുമാണ് ചിത്ര. ഒ പി ജെയ്ഷ, സിനിമോള്‍ പൗലോസ് എന്നിവരാണ് മുന്‍പ് സ്വര്‍ണ്ണം നേടിയത്.