Saturday
26 May 2018

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ 34 കോടി രൂപ ലാഭത്തില്‍

By: Web Desk | Monday 5 February 2018 8:39 PM IST

തിരുവനന്തപുരം: അര്‍ധവാര്‍ഷിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ 34 കോടി രൂപ ലാഭത്തിലാണെന്നു മന്ത്രി എ.സി.മൊയ്തീന്‍ നിയമസഭയില്‍ അറിയിച്ചു. ഇവയില്‍ പലതും നഷ്ടത്തിലായിരുന്നു. ചില സ്ഥാപനങ്ങളുടെ തലപ്പത്ത് ഇപ്പോഴും പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നു. റിയാബ് വഴി പ്രശ്‌നം പരിഹരിക്കുമെന്നും സി.ദിവാകരനെ അറിയിച്ചു.

  •  സിയാല്‍ മാതൃകയില്‍ കോട്ടയത്ത് റബര്‍ പാര്‍ക്ക് സ്ഥാപിക്കുമെന്ന് എ.സി.മൊയ്തീന്‍ പറഞ്ഞു. ഇതിനുള്ള സ്ഥലം ഏറ്റെടുക്കാന്‍ കിന്‍ഫ്ര നടപടി തുടങ്ങി.
  •  പാലക്കാട് കഞ്ചിക്കോട്ട് വ്യവസായങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേക പുനരുദ്ധാരണ പാക്കേജിനു തുടക്കം കുറിക്കുമെന്ന് എ.സി.മൊയ്തീന്‍ അറിയിച്ചു. ഇതിനു മുന്നോടിയായി വ്യവസായ അസോസിയേഷനുമായി ചര്‍ച്ച നടത്തിയതായി മന്ത്രി അറിയിച്ചു. പലവിധ കാരണങ്ങളാല്‍ അടഞ്ഞുപോയ വ്യവസായ സംരഭങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള സാധ്യത ആരായും. ഇനിയും തുറക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ള സ്ഥാപനങ്ങളുടെ ഭൂമി പുതിയ സംരഭങ്ങള്‍ക്കു വിനിയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു.

തിരുവനന്തപുരം, കൊച്ചി–പാലക്കാട് വ്യവസായ ഇടനാഴി സംബന്ധിച്ച് കെഎസ്‌ഐഡിസിയെ നോഡല്‍ ഏജന്‍സിയായി ചുമതലപ്പെടുത്തി പഠനം നടത്തുകയാണെന്നും ജൂണില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി എ.സി.മൊയ്തീന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അറിയിച്ചു.

Related News