Wednesday
22 Nov 2017

പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരന്‍ അറസ്റ്റില്‍

By: Web Desk | Saturday 9 September 2017 10:02 PM IST

കൊച്ചി:

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. കളമശേരി എആര്‍ ക്യാംപിലെ സിപിഒ അനീഷാണ് അറസ്റ്റിലായത്. പള്‍സര്‍ സുനിക്കുവേണ്ടി ദിലീപിനെ വിളിക്കാന്‍ അനീഷ് ശ്രമിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.