Wednesday
19 Sep 2018

മയക്കുമരുന്നിന് വധ ശിക്ഷ നടപ്പാക്കണം: പഞ്ചാബ്

By: Web Desk | Monday 2 July 2018 7:33 PM IST

പഞ്ചാബിനെ തകർത്തുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് കടത്തും വില്പനയും തടയാൻ മയക്കുമരുന്ന് കച്ചവടം ചെയ്യുന്നവർക്ക് വധ ശിക്ഷ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഈ ശുപാർശ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് വിടാൻ മന്ത്രിസഭ തീരുമാനിച്ചതായി മന്ത്രി ത്രിപ്ത് രജീന്ദർ സിങ് ബജ്‌വ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

മയക്കുമരുന്ന് ദുരുപയോഗം ഓരോ ദിവസവും അവലോകനം ചെയ്യാൻ ഒരു പ്രത്യേക കർമ്മ സമിതിയെയും സർക്കാർ നിശ്ചയിച്ചു. ഇതിനും പുറമെ മുഖ്യമന്ത്രി ചെയർമാനായി ഒരു പ്രത്യേക സമിതിക്കും രൂപം നൽകി. ഇതിൽ ആരോഗ്യ മന്ത്രിയും സാമൂഹ്യ സുരക്ഷാ മന്ത്രിയും അംഗങ്ങളായിരിക്കും.

സാമൂഹ്യമാധ്യമങ്ങളിലും മാധ്യമങ്ങളിലും വ്യാപകമായ പ്രചാരണം തുടങ്ങിയതിനാൽ നിരവധി ലഹരി അടിമകൾ ഇപ്പോൾ നേരെ ക്ലിനിക്കുകളിൽ ചികിത്സയ്ക്ക് എത്തുന്നുണ്ട്. അവർ ഉപയോഗിക്കുന്ന ഹെറോയിൻ മാരകമായ ഫെന്റാലിൻ അടങ്ങിയിട്ടുണ്ടെന്ന വാർത്തകളും തുടരെ ഉണ്ടാകുന്ന ലഹരി അടിമകളുടെ മരണവും അവരെ ശരിക്കും ഞെട്ടിക്കുന്നു. ഫെന്റാലിൻ ആനയെ മയക്കുന്ന ഉയർന്ന ഡോസേജ് ഉള്ള വസ്തുവാണ്.