Wednesday
22 Nov 2017

പാവം പാവം  സാമ്പത്തികപരാധീനന്‍

By: Web Desk | Tuesday 12 September 2017 7:09 PM IST

മാനന്തവാടി: സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയിലാണ് നിങ്ങളുടെ പേഴ്സ് കളഞ്ഞുകിട്ടിയത്. പണം ഞാന്‍ എടുത്തിട്ടുണ്ട്. അഡ്രസ് കരുതുന്നു. എന്നെങ്കിലും തിരിച്ചു തരാം.. എന്ന് സാമ്പത്തിക പരാധീനന്‍. ‘പതിനയ്യായിരം രൂപയടങ്ങിയ പഴ്‌സും അതിലും വിലപ്പെട്ടരേഖകളും പോയി സങ്കടത്തിലായിരുന്നയാള്‍ക്ക് ലഭിച്ചകത്താണിത്.

മാനന്തവാടി സ്വദേശിയായ സതിഷിന്റെ പതിനയ്യായിരം രൂപയും വിദേശത്തെ ജോലി സംബന്ധമായ കാര്‍ഡുകള്‍, എടിഎം, നാട്ടിലെ മൂന്ന് ബാങ്കുകളിലെ എടിഎം കാര്‍ഡുകള്‍, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങി  വിവിധ രേഖകളുമടങ്ങിയ പഴ്‌സ് യാത്രാമധ്യേയാണ് നഷ്ടപ്പെട്ടത്. വിദേശത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരനായ സതിഷ് ഓണം അവധിക്ക് വീട്ടില്‍വന്നതായിരുന്നു. ഓണത്തിന്റെ അടുത്തദിവസം പറശ്ശിനിക്കടവിലേക്ക് പോകുന്നവഴിയാണ് പഴ്‌സ് നഷ്ടപ്പെട്ടത്.  സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥന്‍ വഴി കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ സതിഷ് വിവരങ്ങള്‍ പറഞ്ഞു.പഴ്‌സ് നെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

നഷ്ടമായെന്നുറപ്പിച്ചിരുന്ന സതീഷിന്റെ വീട്ടിൽ പോസ്റ്റൽ വഴി കത്ത് എത്തുകയായിരുന്നു.
കത്തിന്റെ കൂടെ സതീഷിന്റെ നഷ്ടമായ എല്ലാ രേഖകളും അയച്ചിരുന്നു. കത്ത് വായിച്ചതോടെ അജ്ഞാതനായ വ്യക്തിയോടെ തനിക്ക്ഉണ്ടായിരുന്ന വിരോധമെല്ലാം മാറിയെന്നും അയാളുടെ നന്മമാത്രമാണ് ശ്രദ്ധിച്ചതെന്നുംരേഖകളെല്ലാം തിരികെ ലഭിച്ചതില്‍ ആശ്വാസമുണ്ടെന്നും സതീഷ് പറഞ്ഞു.