Thursday
18 Oct 2018

പുതുശ്ശേരി രാമചന്ദ്രനെ ആദരിച്ചു

By: Web Desk | Wednesday 8 November 2017 8:49 PM IST

തിരുവനന്തപുരം: നവതി ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രീയപ്പെട്ട വിപ്ലവ കവി ഡോ. പുതുശ്ശേരി രാമചന്ദ്രനെ സിപിഐ സംസ്ഥാന കൗണ്‍സില്‍ ആദരിച്ചു. പുതുശ്ശേരിയുടെ തിരുവനന്തപുരത്തെ വസതിയിലെത്തി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പൊന്നാട അണിയിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ ആദരിച്ചതില്‍ അഭിമാനമുണ്ടെന്ന് പുതുശ്ശേരി പ്രതികരിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു, സത്യന്‍ മൊകേരി എന്നിവരും സംബന്ധിച്ചു.

Related News