Monday
23 Jul 2018

പി വി സിന്ധുവിന് പത്മഭൂഷണ്‍ ശുപാര്‍ശ

By: Web Desk | Monday 25 September 2017 11:04 PM IST

ന്യൂഡല്‍ഹി:

ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവ് ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് പത്മഭൂഷണ്‍ കേന്ദ്ര കായികമന്ത്രാലയം പുരസ്‌ക്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തു.
ഇന്ത്യന്‍ ബാഡ്മിന്റണിന് നല്‍കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുത്ത് സിന്ധുവിന് പുരസ്‌കാരം നല്‍കണമെന്ന് കായികമന്ത്രാലയം ശിപാര്‍ശയില്‍ അഭിപ്രയപ്പെടുന്നു.
ഈ വര്‍ഷം മികച്ച പ്രകടനമാണ് സിന്ധു പുറത്തെടുത്തത്.2015ല്‍ പത്മശ്രീ പുരസ്‌ക്കാരത്തിനും സിന്ധു അര്‍ഹയായിരുന്നു.
കൊറിയന്‍ ഓപ്പണ്‍ കിരീടം നേടിയതോടെയാണ് റാങ്കിംഗില്‍ സിന്ധു രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ സിന്ധു കൊറിയന്‍ ഓപ്പണ്‍ സീരിസ് സ്വന്തമാക്കുകയും ചെയ്തിരുന്നു.ലോക രണ്ടാം നമ്പര്‍ വനിതാ ബാഡ്മിന്റണ്‍ താരമായ പി വി സിന്ധു പത്മഭൂഷണ്‍ പുരസ്‌ക്കാരത്തിന് പരിഗണിക്കപ്പെടുന്ന രണ്ടാമത്തെ കായികതാരമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ എം എസ് ധോണിയെയും പത്മഭൂഷണ്‍ പുരസ്‌ക്കാരത്തിനായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.