Monday
23 Jul 2018

മെഡലുറപ്പിച്ച് സിന്ധു സെമിയില്‍; ശ്രീകാന്ത് പുറത്തായി

By: Web Desk | Saturday 26 August 2017 1:31 AM IST

 

ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇന്നലെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ദിനം. ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് പി വി സിന്ധു സെമിയില്‍ കടന്ന് മെഡല്‍ ഉറപ്പിച്ചപ്പോള്‍ ക്വര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം സണ്‍ വാന്‍ ഹോയോട് പരാജയപ്പെട്ട് ടൂര്‍ണമെന്റില്‍ രാജ്യത്തിന്റെ ഏറ്റവും വിലയേറിയ ബാഡ്മിന്റണ്‍ താരം കെ ശ്രീകാന്ത് പുറത്തായി.
ചൈനയുടെ സുന്‍ യുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കു കീഴടക്കിയാണ് സിന്ധു സെമി ഉറപ്പിച്ചത്.
സ്‌കോര്‍: 21-14, 21-9.ആദ്യ സെറ്റ് കീഴടക്കിയ സിന്ധു രണ്ടാം സെറ്റ് വളരെ വേഗം പിടിച്ചെടുത്ത് സെമി ഉറപ്പിക്കുകയായിരുന്നു.
ദക്ഷിണ കൊറിയന്‍ താരം നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 14-21, 18-21. സണ്‍ വാന്‍ മത്സരം തീര്‍ക്കാന്‍ 49 മിനിറ്റുകളാണെടുത്തത്.
ആദ്യ ഗെയിമില്‍ തുടക്കത്തില്‍ തന്നെ സണ്‍ വാന്‍ ലീഡ് എടുത്തു. 6-1 എന്ന സ്‌കോറിലില്‍ ശ്രീകാന്ത് തിരിച്ചടിച്ചു. തുടര്‍ച്ചയായി നാല് പോയിന്റുകള്‍ സ്വന്തമാക്കിയ ശ്രീകാന്ത് സ്‌കോര്‍ 88 ന് തുല്യതയിലെത്തിച്ചു. ഇതോടെ സണ്‍ വാന്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി. 11-8 ന്റെ മുന്‍തൂക്കം നേടിയ ശേഷം ആദ്യ ബ്രെയ്ക്ക് എടുത്തു. പിന്നീട് കൊറിയന്‍ താരത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 14-21 ന് ആദ്യ ഗെയിം സ്വന്തമാക്കി. ശ്രീകാന്തിനെതിരെ സോന്‍ വാന്‍ നേടുന്ന അഞ്ചാമത്തെ വിജയമാണിത്.
എന്നാല്‍ രണ്ടാം ഗെയ്മില്‍ ശ്രീകാന്ത് പൊരുതിയെങ്കിലും സണ്‍ വാന്‍ ഇന്ത്യന്‍ താരത്തെ മുന്നോട്ടുപോകാന്‍ അനുവദിച്ചില്ല. ശ്രീകാന്തിനെതിരെ സണ്‍ വാന്‍ നേടുന്ന അഞ്ചാമത്തെ വിജയമാണിത്. ഏഴ് തവണ തുടര്‍ച്ചയായി പോയിന്റ് കരസ്ഥമാക്കിയ ശ്രീകാന്തിന്റെ മുന്നേറ്റം 18 പോയിന്റില്‍ അവസാനിച്ചു.
അതെ സമയം ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സൈന നെഹ്‌വാള്‍ ലോക മൂന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് ക്വാര്‍ട്ടറില്‍ കടന്നു. രണ്ടാം സീഡ് ദക്ഷിണ കൊറിയയുടെ സംഗ് ജി ഹ്യുയിനെ പരാജയപ്പെടുത്തിയാണ് സൈന കരുത്ത് കാട്ടിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്ക് അനായാസമായിരുന്നു സൈനയുടെ വിജയം. സംഗിനെ 47 മിനിറ്റുകള്‍ക്കുള്ളില്‍ സൈന വീഴ്ത്തി. സ്‌കോര്‍: 21-19, 2115.ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ 72 ന്റെ ലീഡ് സംഗ് സ്വന്തമാക്കി. ഒരു ഘട്ടത്തില്‍ 13-17 എന്ന നിലയിലായിരുന്നു. എന്നാല്‍ പതുക്കെ ടോപ്പ് ഗിയറിലേക്ക് സൈന മാറി.
പിന്നില്‍നിന്ന് തിരിച്ചടിച്ച് കയറിയ സൈന 21-19 ന് ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയ്മിലും പിന്നില്‍നിന്നാണ് സൈന പൊരുതിക്കയറിയത്. 48 ന് പിന്നിലായിരുന്ന സൈനയുടെ സ്‌കോര്‍ 7-11 എന്ന നിലയിലുമെത്തി.
എന്നാല്‍ ശക്തമായി മത്സരത്തിലേക്ക് തിരിച്ചെത്തിയ സൈന എതിരാളിക്ക് പിന്നീട് നാലു പോയിന്റുകള്‍ മാത്രമാണ് അനുവദിച്ചത്. മത്സരം അവസാനിക്കുമ്പോള്‍ 21-15 ന് സൈന വിജയിയായി.