Saturday
18 Nov 2017

പിരമിഡിന്റെ നിഗൂഢതയിലേക്കു പോകാതെ പോകാം

By: Web Desk | Thursday 9 November 2017 11:13 PM IST

പാരീസ്: പിരമിഡുകളുടെ ഉള്ളറകള്‍ കാണാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട് ? ഇത്തരത്തിലുള്ള ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗങ്ങളുമായാണ് പാരീസിലെ ഒരുസംഘം ശാസ്ത്രജ്ഞര്‍ രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇവര്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് 3ഡി ടെക്‌നോളജിലൂടെ പിരമിഡുകളുടെ ഉള്ളറകള്‍ കാണാനുള്ള സാങ്കേതിക വിദ്യ കണ്ടെത്തിയത്.

ഇതിനായി വികസിപ്പിച്ചെടുത്ത ത്രീഡി ശബ്ദ-ദൃശ്യ സംവിധാനമടങ്ങിയ മോണിറ്ററിലൂടെ ഹെഡ്‌ഫോണുപയോഗിച്ച് സന്ദര്‍ശകര്‍ക്ക് പിരമിഡുകള്‍ക്കുള്ളിലുള്ള പുരാതന ഈജിപ്റ്റിലെ രാജാക്കന്മാരുടെ ശവകുടീരങ്ങള്‍ കാണാം.
സാങ്കല്‍പ്പിക സഞ്ചാരത്തിലൂടെയാണ് ബൃഹത്തായ വിനോദയാത്രാ പദ്ധതിയായി ഇത് രൂപകൽപന ചെയ്യുന്നത്.
2,500 വര്‍ഷം മുമ്പ്  നിര്‍മ്മിച്ച, ഇന്ന് ലോകാത്ഭുതങ്ങളില്‍ ഏഴാം സ്ഥാനം അലങ്കരിക്കുന്ന ഖുഫു എന്ന ഫറോവയുടെ സ്മാരകശവകുടീരത്തിന് 476 അടി നീളമുണ്ട്.
1889ല്‍ ഫ്രാന്‍സില്‍ ഈഫല്‍ ടവര്‍ നിര്‍മ്മിക്കുന്നത് വരെ ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ മനുഷ്യനിര്‍മ്മിതിയാണ് ഗാസ പിരമിഡ്.
കെയ്‌റോ സര്‍വകലാശാലയുടെ നേതൃത്വത്തിലുള്ള സ്‌കാന്‍ പിരമിഡ് എന്ന പദ്ധതിയിലൂടെ പുരാവസ്തു ഗവേഷണ സാധ്യകള്‍ ടൂറിസം പദ്ധതികള്‍ക്കായി വിപലീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം.