Monday
16 Jul 2018

ഇന്ത്യക്കാർക്ക് വിസയില്ലാതെ ഖത്തറിലെത്താം

By: Web Desk | Wednesday 9 August 2017 4:56 PM IST

ഇന്ത്യക്കാർക്ക് ഖത്തർ സന്ദർശനത്തിന് ഇനി മുതൽ വിസ ആവശ്യമില്ല. ആറ് മാസത്തെ കാലാവധിയുള്ള പാസ്പോര്‍ട്ടും മടക്കയാത്രക്കുള്ള ടിക്കറ്റും മാത്രമാണ് ഖത്തറില്‍ പ്രവേശിക്കാന്‍ ഇനി ആവശ്യം.

രാജ്യത്ത് പ്രവേശിക്കുന്നതിന് ഇന്ത്യ ഉൾപ്പെടെ 80 രാജ്യക്കാര്‍ക്കാണ് വിസ വേണ്ടാത്തത്. വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഖത്തര്‍ ടൂറിസം അതോറിട്ടിയാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്.

ഇന്ത്യയെ കൂടാതെ അമേരിക്ക, കാനഡ, ബ്രിട്ടണ്‍, ആസ്ത്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാഷ്ട്രങ്ങളിലെ പൌരന്‍മാര്‍ക്കും വിസ കൂടാതെ തന്നെ ഖത്തറില്‍ പ്രവേശിക്കാനാകും. കുറഞ്ഞത് ആറു മാസം കാലാവധിയുള്ള സാധുവായ പാസ്പോര്‍ട്ടും തിരിച്ചുള്ള അല്ലെങ്കില്‍ ഓണ്‍വേഡ് ടിക്കറ്റുള്ളവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

Related News