Sunday
19 Nov 2017

നമുക്കുമാവാം തടാകമേള

By: Web Desk | Monday 13 November 2017 9:24 PM IST

പ്രത്യേക ലേഖകന്‍

ദോഹ: ചെറുജലാശയങ്ങളില്‍ പോലും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന വര്‍ണവിസ്മയങ്ങള്‍ തീര്‍ക്കാമെന്ന് വിളംബരം ചെയ്ത ആസ്പയര്‍ തടാകമേളയ്ക്ക് ഇന്നലെ തിരശീലവീണു. നദികളും കായലുകളും കൊണ്ട് അനുഗ്രഹീതമായ കേരളത്തിനും പകര്‍ത്താമെന്ന് സന്ദേശം നല്‍കിയ ഈ ജലാശയോത്സവം കാണാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നും പതിനായിരങ്ങളാണ് എത്തിയത്.
പ്രകാശവര്‍ണങ്ങള്‍ വാരിവിതറിയ ഈ നിറങ്ങളുടെ മാമാങ്കത്തില്‍ സന്ധ്യകഴിഞ്ഞ് വിവിധ രൂപങ്ങള്‍ തെളിഞ്ഞപ്പോള്‍ ജനസഹസ്രങ്ങളില്‍ നിന്ന് ആര്‍പ്പുവിളികള്‍. ജലദേവതാ രൂപങ്ങള്‍ മുതല്‍ കുട്ടികളുടെ കഥാപാത്രങ്ങള്‍ വരെ പ്രകാശത്തോണിയിലേറി പ്രേക്ഷകര്‍ക്ക് മുന്നില്‍ മിന്നിമറഞ്ഞത് അവിസ്മരണീയ ദൃശ്യാനുഭവങ്ങളായി. ഭക്ഷ്യമേളകള്‍, ഖത്താറി പാരമ്പര്യകലാരൂപങ്ങള്‍, സംഗീതനിശകള്‍, ദീപക്കാഴ്ചകള്‍, ജലോപരിതലത്തിലെ യാനപാത്രങ്ങളുടെ പ്രയാണം എന്നിവ മേളയുടെ ഭാഗമായതു പകര്‍ത്താന്‍ വിദേശചാനലുകളുടെ ഒരു പടതന്നെ എത്തിയിരുന്നു.
ജലാശയങ്ങളുള്ള രാജ്യങ്ങളില്‍ വിനോദസഞ്ചാര കുതിപ്പിന് ഇത്തരം മേളകള്‍ പുതിയൊരു മേഖലയാണ് തുറന്നുതരുന്നതെന്ന് സംഘാടകരായ ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ നാസര്‍ അബ്ദുള്ള അല്‍ ഹാജ്‌രി അഭിപ്രായപ്പെട്ടു. ലോകപ്രസിദ്ധമായ ദോഹ പട്ടം പറത്തല്‍ മേള വിനോദസഞ്ചാരവികസനത്തിന് പകര്‍ന്ന ഊര്‍ജമാണ്. ഇത്തരമൊരുതടാകമേള സംഘടിപ്പിക്കാന്‍ പ്രേരകമായതെന്നും അദ്ദേഹം പറഞ്ഞു.

 

Related News