Monday
10 Dec 2018

മഹാനഷ്ടങ്ങളുടെ ജൂലൈ: ഖത്തര്‍ യുവകലാസാഹിതിയുടെ വേറിട്ട ഓര്‍മ്മപുതുക്കല്‍

By: Web Desk | Friday 10 August 2018 10:05 PM IST

പ്രത്യേക ലേഖകന്‍

ദോഹ: കമ്മ്യൂണിസത്തിന്റെ മധുരസൗമ്യദീപ്തമുഖമായിരുന്ന പി കെ വാസുദേവന്‍ നായര്‍ ഭാരതീയ ദര്‍ശനങ്ങള്‍ക്ക് മാര്‍ക്‌സിയന്‍ മുഖം നല്‍കിയ എന്‍ ഇ ബലറാം, മാധ്യമ – കലാരംഗങ്ങളിലെ മഹാമേരുവായ കാമ്പിശ്ശേരി കരുണാകരന്‍, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനും കലയ്ക്കും പുതിയൊരു ദിശാരൂപം നല്‍കിയ കെ ദാമോദരന്‍, ഉരുക്കിന്റെ കാഠിന്യമുള്ള കമ്മ്യൂണിസ്റ്റും ജനഹൃദയങ്ങളോടു തൊട്ടുനിന്ന ഭരണാധികാരിയുമായ പി എസ് ശ്രീനിവാസന്‍, ലോകത്ത് ആദ്യമായി ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം കമ്മ്യൂണിസ്റ്റ് മന്ത്രിയായ ടി എ മജീദ്, കേരളത്തിലെ കര്‍ഷകപ്രസ്ഥാനത്തിന്റെ പ്രാണവായുവായ കെ എ കേരളീയന്‍, തൊഴിലാളിവര്‍ഗത്തിന്റെ പ്രിയങ്കരനായ പി പി മുകുന്ദന്‍, മാര്‍ക്‌സിയന്‍ സാമ്രാജ്യത്തിന്റെ ആള്‍രൂപമായിരുന്ന പി എസ് നമ്പൂതിരി…

സിപിഐയെ നയിച്ച ഈ മഹാരഥന്മാരുടെയെല്ലാം വേര്‍പാട് ജൂലൈയിലായിരുന്നു. ഇവരെ അനുസ്മരിക്കാന്‍ ഖത്തര്‍ യുവകലാസാഹിതി ഇവിടെ സംഘടിപ്പിച്ച ഓര്‍മ്മപുതുക്കല്‍ വികാരനിര്‍ഭരതയാല്‍ നിറഞ്ഞ സദസിന് വേറിട്ട അനുഭവമായി. ചടങ്ങിനെ പേരുതന്നെ മഹാനഷ്ടങ്ങളുടെ ജൂലൈ. ഖത്തര്‍ ഐസിസി ഹാളില്‍ രാഗേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കെ ഇ ലാലു അനുസ്മരണ പ്രഭാഷണം നടത്തി. സൂരജ് ഉപ്പോട്ട്, കെപിഎസി സജു, സിറാജുദീന്‍ മുഹമ്മദ് കുഞ്ഞ്, ഷാന്‍, ഹൈദ്രോസ്, ഷെറിന്‍ കക്കത്ത്, നസീര്‍ ഷാഹുല്‍ എന്നിവര്‍ വേര്‍പിരിഞ്ഞ സഖാക്കള്‍ക്കു സ്മരണാഞ്ജലി അര്‍പ്പിച്ചു. ഉപ്പോട്ട് അനില്‍കുമാര്‍ സ്വാഗതവും സുജന്‍ ധര്‍മ്മപാലന്‍ നന്ദിയും പറഞ്ഞു.

Related News