Wednesday
23 Jan 2019

സൗദിയിൽ ആറ് ഭീകരരെ വധിച്ചു

By: Web Desk | Thursday 10 January 2019 9:52 AM IST

റിയാദ്: സൗദിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ വധിച്ചു. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തു. കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫിലാണ് സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടിയത്.  ഭീകരര്‍ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ച സുരക്ഷാ വിഭാഗം പ്രദേശം വളയുകയായിരുന്നു.

ഏഴു തോക്കുകളും നിരവധി വെടിയുണ്ടകളും മറ്റു ആയുധങ്ങളും ഭീകരർ താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്നും സുരക്ഷാ സേന കണ്ടെടുത്തു.

Related News