Monday
23 Jul 2018

ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

By: Web Desk | Monday 8 January 2018 8:07 PM IST

അഖില്‍ റാം തോന്നയ്ക്കല്‍

1. ആകാശവാണിക്ക് ആ പേര് നല്‍കിയ പ്രശസ്ത ഇന്ത്യക്കാരന്‍?
2. ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന
ഏത് ഇലയുടെ ആകൃതിയിലാണ് ?
3. പ്രചരണാര്‍ത്ഥം ത്രീഡി അനിമേഷന്‍ ഗെയിം പുറത്തിറക്കിയ
ആദ്യമലയാള സിനിമ?
4. ഇന്ത്യയില്‍ ദേശീയവിദ്യാഭ്യാസ ദിനമായി ആചരിച്ച് വരുന്ന ദിവസം ഏത്?
5. 1972-ല്‍ ഇന്ത്യയുടെ ദേശീയമൃഗമായി കടുവയെ തെരഞ്ഞെടുക്കുന്നു.
അതുവരെ ഇന്ത്യയുടെ ദേശീയമൃഗം ഏത് ജീവിയായിരുന്നു?
6. മൂണ്‍വാക്ക് എന്നത് ആരുടെ പ്രശസ്തമായ ആത്മകഥയാണ്?
7. ലോകത്തിലെ ഏറ്റവും വലിയ കരകൗശല മേളകളില്‍ ഒന്നായ സൂരജ്കുണ്‍ഡ് മേള നടക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?
8. ഇന്ത്യന്‍ ഭരണഘടനയില്‍ മിനികോണ്‍ സ്റ്റിറ്റിയൂഷന്‍ എന്നറിയപ്പെടുന്ന
ഭരണഘടന ഭേദഗതി എത്രയാണ്?
9. ഇന്ത്യയില്‍ ആദ്യമായി ഇന്റര്‍നെറ്റ് സര്‍വ്വീസ് തുടങ്ങിയ കമ്പനി ഏത്?
10. ഇന്ത്യയിലെ പ്രശസ്തമായ ഛത്രപതി ശിവജി അന്താരാഷ്ട്ര
വിമാനത്താവളം എവിടെയാണ്?

ഉത്തരങ്ങള്‍

1. രവീന്ദ്രനാഥ ടാഗോര്‍
2. ആലില
3. പുലിമുരുകന്‍
4. നവംബര്‍-11
5. സിംഹം
6. മൈക്കിള്‍ ജാക്‌സണ്‍
7. ഹരിയാന
8. 42
9. വി. എസ്. എന്‍. എല്‍ (1995)
10. മുംബൈ