Tuesday
16 Oct 2018

ശബരിമല, ബിജെപി സർക്കാരിന്‍റെ ആഗ്രഹത്തിന് വഴിവെട്ടുന്ന വിധി: ആർ ബാലകൃഷ്ണപിള്ള

By: Web Desk | Tuesday 2 October 2018 1:04 PM IST

കൊച്ചി: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്ന ബിജെപി സർക്കാരിന്‍റെ ആഗ്രഹത്തിന് വഴി വെട്ടുന്ന വിധിയാണ് ശബരിമല പ്രവേശനത്തിന്റെ കാര്യത്തിൽ സുപ്രിം കോടതിയിൽ നിന്നുണ്ടായതെന്ന് മുന്നോക്ക കമ്മീഷൻ ചെയർമാനും കേരള കോൺഗ്രസ് (ബി ) നേതാവുമായ ആർ ബാലകൃഷ്ണപിള്ള പറഞ്ഞു. വിധി സംബന്ധിച്ച് ആർഎസ്എസ് നിലപാടിൽ ഇപ്പോഴും മാറ്റമില്ലാത്തത് ഇക്കാരണത്താലാണ്. എറണാകുളത്തു വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധി നടപ്പിലാക്കുന്നത് വിചാരിക്കുന്നയത്ര എളുപ്പമല്ല. പ്രശനങ്ങളുണ്ടാക്കാനായി ചിലർ പോകും. വിശ്വാസികളായ ആണും പെണ്ണും പോകാൻതയ്യാറാവില്ല. ഈ വിധി മറ്റ് ക്ഷേത്രങ്ങളെയും ബാധിക്കും. ബ്രൂവറീ കാര്യത്തിൽ ഇടതുമുന്നണി പ്രകടന പത്രികയിൽ പറയാത്ത കാലത്തോളം ഇക്കാര്യം മുന്നണിയിൽചർച്ച ചെയ്യേണ്ട കാര്യമില്ല, നികുതിയും, തൊഴിലും കിട്ടുമെങ്കിൽ സ്ഥാപനങ്ങള്‍  തുടങ്ങണം. വെള്ളത്തിന്റെ കാര്യം പരിഗണിക്കുകയും വേണം. വിവിധ സർക്കാരുകളെ അടുത്തുകണ്ട ഒരാളെന്ന നിലയിൽ പിണറായി വിജയൻ സർക്കാർ അഴിമതിക്കാരെല്ലെന്നു തീർത്തു പറയാൻ കഴിയും. ഏറ്റവും വലിയ അഴിമതിക്കാരാണ് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related News