Saturday
23 Sep 2017

ആണ്‍ദൈവങ്ങള്‍ ജയിലില്‍ ഒറ്റയ്ക്കാകില്ല: രാധേമ്മായ്ക്കും പിടിവീഴും

By: Web Desk | Tuesday 5 September 2017 10:08 PM IST

ചണ്ഡീഗഡ്: ഗുര്‍മീതിന് പിന്നാലെ രാധേമ്മായ്ക്കും പിടിവീണേയ്ക്കുമെന്ന് സൂചന. രാധേമ്മാക്കെതിരെ എഫ്‌ഐആര് രജിസ്റ്റര്‍ ചെയ്യാന്‍ ഹരിയാന ഹൈക്കോടതി പോലീസിനോട് ഉത്തരവിട്ടതായി ദേശീയ മാധ്യമമായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഫാഗ്‌വാര സ്വദേശിയായും മുന്‍ വിഎച്ച്പി മെമ്പറുമായ സുരേന്ദര്‍ മിത്തലിന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായ ആള്‍ദൈവമാണിവര്‍. സുഖ്വീന്ദര്‍ കൗര്‍ എന്നാണ് യഥാര്‍ഥ പേര്. എന്നെയും ഇവര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു- സുരേന്ദര്‍ മിത്തല്‍ പറഞ്ഞു. ആള്‍ദൈവങ്ങള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ വെളിച്ചത്ത് വന്ന സാഹചര്യത്തില്‍ ഇതിനു പിന്നിലെ കള്ളത്തരങ്ങളും വെളിച്ചത്ത് വരണം മിത്തല്‍ കൂട്ടിച്ചേര്‍ത്തു.
രാധേമാക്ക് എതിരെ ഒന്നും പറയരുതെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിട്ടുള്ളതായി മിത്തല്‍ പരാതിയില്‍ പറയുന്നു.
താന്‍ ദൈവമാണെന്ന് പറയുന്ന ഈ സ്ത്രീ മസാല ഡാന്‍സുകളില്‍ വരെ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകളും വന്നിരുന്നു. രാധേമായുടെ ഭക്തര്‍ക്ക് വിളമ്പുന്നത് മദ്യമാണെന്നും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയിരുന്നു.
ഗുജറാത്തിലെ ഒരു കുടുംബത്തിലെ ഏഴ് പേര്‍ ആത്മഹത്യ ചെയ്ത കെസിലും മുംബൈയില്‍ 32 കാരിയെ സ്ത്രീധന പീഡനം നടത്താന്‍ ഒത്താശ ചെയ്ത സംഭവത്തിലും രാധേമ്മയോട് പോലീസ് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ചെയ്തതിനെ തുടര്‍ന്ന് രാധേമ്മ ഒളിവില്‍പോയതും വാര്‍ത്തയായിരുന്നു.
രാധേമ്മ എന്ന സുഖ്‌വീന്ദര്‍കൗറിന്റെ ആശ്രമത്തിനായി മുഴുവന്‍ സ്വത്തുക്കളും എഴുതി വച്ച് ഗുജറാത്തിലെ ഒരു കുടുംബം പിന്നീട് കബളിപ്പിക്കപ്പെട്ടുവെന്ന മനസ്സിലാക്കിയ സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്തത്. അര്‍ധനഗ്നയായി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഈ ദൈവവും വിവാദങ്ങളില്‍ ഒട്ടും പുറകിലല്ല.