Thursday
19 Jul 2018

40 വർഷത്തിന് ബിബിസി റേഡിയോ നിശബ്ദമാകുന്നു

By: Web Desk | Sunday 13 August 2017 3:55 PM IST

ഹോങ്കോങ്: ഹോങ്കോങ്ങില്‍ 40 വര്‍ഷത്തെ തുടര്‍ച്ചയായ പ്രക്ഷേപണത്തിനു ശേഷം ബിബിസി റേഡിയോ നിശബ്ദമാകുന്നു. 24 മണിക്കൂര്‍ പ്രക്ഷേപണം കൂടി കഴിഞ്ഞാല്‍ മുന്‍ ബ്രിട്ടീഷ് കോളനിയില്‍ ചൈനയിലെ സ്റ്റേറ്റ് റേഡിയോ ചാനലിന്റെ ശബ്ദമാകും ഇനി കേള്‍ക്കുക. ഹോങ്കോങില്‍ 1978 മുതല്‍ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്യുന്ന റേഡിയോ ചാനലാണ് ബിബിസി.
ഹോങ്കോങ്ങും തായ്‌ലന്‍ഡും തമ്മിലുള്ള സാംസ്‌കാരിക വിനിമയം വര്‍ദ്ധിപ്പിക്കാനായിട്ടാണ് ഈ റേഡിയോ ആരംഭിച്ചത്. ലോകത്തെ ഏറ്റവും ആദരണീയമായ ഒരു വാര്‍ത്താ ഉറവിടമെന്ന നിലയില്‍ ബിബിസി മാറിയിരുന്നു. ഇത് നിശബ്ദമാകുമ്പോള്‍ പകരം വരേണ്ടതും അതിനോട് യോജിച്ചത് തന്നെയാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോകാനുള്ള ഒദൗത്യത്തോടെയാണ് പുതിയ പ്രാദേശിക റേഡിയോ ചാനല്‍ എത്തുക.
150 വര്‍ഷത്തെ സാമ്രാജ്യത്വ ഭരണത്തിനു ശേഷം 1997 ല്‍ ബ്രിട്ടന്‍ ചൈനയ്ക്ക് ഹോങ്‌കോങ് തിരികെ നല്‍കി. പ്രദേശം അര്‍ദ്ധ സ്വയംഭരണാധികാരത്തിലായിരുന്നു. ചൈനയുടെ മേല്‍നോട്ടത്തിലുള്ള സര്‍ക്കാര്‍ നിലവില്‍ വന്നതിനെത്തുടര്‍ന്നാണ് ബിബിസി ഡിജിറ്റല്‍ ഓഡിയോ പ്രക്ഷേപണം നിര്‍ത്തുന്നത്. ഇന്റര്‍നെറ്റിന്റെ വ്യാപനം വര്‍ധിക്കുകയും റേഡിയോ പ്രക്ഷേപണത്തോടുള്ള താല്‍പര്യം കുറയുകയും ചെയ്തതാണ് ബിബിസിയുടെ പ്രക്ഷേപണം നിര്‍ത്താന്‍ കാരണമായ ഇപ്പോള്‍ ബിബിസി വേള്‍ഡ് സര്‍വീസ് എട്ടുമണിക്കൂറാണ്. പ്രാദേശിക സമയം 11 നും 7നും ഇടവിട്ട് ആണ് പ്രക്ഷേപണം നടക്കുന്നത്.
‘ഞങ്ങള്‍ തീര്‍ത്തും നിരാശരാണ്, ഞങ്ങളുടെ ശ്രോതാക്കള്‍ മാറ്റം എങ്ങനെ അംഗീകരിക്കും’ ബിബിസിയിലെ ഒരു മുതിര്‍ന്ന ഉദോഗസ്ഥനായ ഹെലന്‍ ഡെല്ലര്‍ പരിതപിച്ചു.ഇന്റര്‍നെറ്റ് സ്ട്രീമിന്റെ റെഗുലേറ്റര്‍മാര്‍ക്ക് പ്രോത്സാഹനം പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനയിലെ സെന്‍ട്രല്‍ പീപ്പിള്‍സ് റേഡിയോ എന്നറിയപ്പെടുന്ന സ്റ്റേറ്റ് ബ്രോഡ്കാസ്റ്റ് ചൈന നാഷണല്‍ റേഡിയോയില്‍ ആകും പുതിയ പ്രോഗ്രാമിങ്. മാന്‍ഡാരിലറില്‍ നിന്നാകും പ്രക്ഷേപണം.
വാര്‍ത്തകള്‍, ധനകാര്യം, കല, സംസ്‌കാരം, ജീവിതശൈലി പരിപാടികള്‍ എന്നിവ ചൈനയിലെ നാഷണല്‍ റേഡിയോയില്‍ ഉള്‍പ്പെടും. ബിബിസി റേഡിയോയില്‍ നിന്നും ചൈനീസ് ഭാഷയിലുള്ള റേഡിയോ പരിപാടികളിലേക്കുള്ള മാറ്റത്തില്‍ പരിതപിക്കുന്നവരും കുറവല്ല. ഇത് ചൈനീസ് രാഷ്ട്രീയത്തെ അടിച്ചേല്‍പ്പിക്കുന്നുവെന്നും, പത്രസ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റാമെന്നുമുള്ള ചിലര്‍ വ്യാഖാനങ്ങളും ഉയരുന്നുണ്ട്. ‘ഒരു ഗൃഹാതുരത്വ അന്തരീക്ഷമാണ് ഇതിലൂടെ നഷ്ടമാകുന്നത്. ഹൈസ്‌കൂള്‍ മുതല്‍ ഞാന്‍ ശ്രവിച്ച ചാനലാണ് ഇത്. കാരണം ഇംഗ്ലീഷ് ഭാഷ മനസിലാക്കാന്‍ തുടര്‍ച്ചയായി ഈ റേഡിയോ ചാനല്‍ കേള്‍ക്കണമെന്ന് ഞങ്ങളുടെ അധ്യാപകന്‍ പറയുമായിരുന്നു’, ജനാധിപത്യ പ്രവര്‍ത്തകനായ വോങ് തെന്റെ ആവലാതി പങ്കുവച്ചു.

Related News