Tuesday
22 Jan 2019

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയില്‍ നിന്ന് മോഡിയെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് രാഹുല്‍

By: Web Desk | Tuesday 8 January 2019 3:24 PM IST

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയില്‍ നിന്ന് മോഡിയെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും  റാഫേല്‍ ഇടപാടില്‍ മോഡി കൈക്കൂലിയായികൈപ്പറ്റിയ പണം  തന്റെ സുഹൃത്തുക്കള്‍ക്ക് വീതം വച്ച്‌ നല്‍കിയെന്നും രാഹുല്‍ ആരോപിച്ച് സഭയില്‍ പ്ര ധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ നിലപാട് കടുപ്പിച്ച്‌ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. അതേസമയം, പാര്‍ലമെന്റില്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ നല്‍കിയ മറുപടിയിലൂടെ പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും പൊളിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതികരിച്ചു.

റാഫേല്‍ ഇടപാട് സംബന്ധിച്ച തെളിവുകള്‍ ഇപ്പോള്‍ എല്ലാവരുടെയും മുന്നിലുമുണ്ടെന്ന് രാഹുല്‍ പറഞ്ഞു. അനില്‍ അംബാനിക്ക് 30,000 കോടിയുടെ ലാഭമുണ്ടാക്കാന്‍ മോഡി സഹായിച്ചുവെന്നത് വ്യക്തമാണ്. യു.പി.എ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന റാഫേല്‍ കരാര്‍ മാറ്റാന്‍ എപ്പോഴാണ് മോഡി തീരുമാനിച്ചത്? ഇതില്‍ വ്യോമസേനയോ പ്രതിരോധ മന്ത്രാലയമോ എതിര്‍പ്പ് പ്രകടിപ്പിച്ചോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മോഡി രാജ്യത്തോട് ഉത്തരം പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. പൊതുഖജനാവില്‍ നിന്നെടുത്ത 30,000 കോടി രൂപ മോഡി തന്റെ സുഹൃത്തായ അനില്‍ അംബാനിക്ക് കൊടുത്തതിന്റെ തെളിവുകള്‍ ഉടന്‍ തന്നെ രാജ്യത്തോട് വെളിപ്പെടുത്തും. ഇതില്‍ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News