Thursday
24 Jan 2019

‘പൊലീസുകാര്‍ നല്ല തയ്യാറെടുപ്പിലാണ്, ഞങ്ങളും’; പ്രകോപനവുമായി രാഹുല്‍ ഈശ്വര്‍

By: Web Desk | Sunday 4 November 2018 8:35 AM IST

പത്തനംതിട്ട: സബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വീണ്ടും പ്രകോപനവുമായി രാഹുല്‍ ഈശ്വര്‍ രംഗത്ത്. പ്രതിഷേധത്തിനായാണ് രാഹുല്‍ ഈശ്വര്‍ വീണ്ടും മലകയറാന്‍ എത്തിയിരിക്കുന്നത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇത് വ്യക്തമാക്കുന്നത്.

പൊലീസുകാരെപ്പോലെ നമ്മളും നല്ല തയ്യാറെടുപ്പിലാണെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. കഴിഞ്ഞതവണ അഞ്ചുദിവസം പ്രതിരോധിച്ചതുപോലെ ഇനി ഒരുദിവസം കൂടി പ്രതിരോധിച്ചാല്‍ അത് ചരിത്രവിജയമായിരിക്കും. സുപ്രിംകോടതിയില്‍ നിന്നടക്കം അനുകൂലമായ വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ പറയുന്നു. നിലക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് രാഹുല്‍ ഈശ്വര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Related News