Sunday
22 Oct 2017

ഗുജറാത്തി അറിയില്ല! സ്ത്രീകളുടെ ശൗചാലയത്തില്‍ രാഹുൽ

By: Web Desk | Thursday 12 October 2017 9:46 AM IST

ഗുജറാത്തി വായിക്കാനറിയാതെ സ്ത്രീകളുടെ ശൗചാലയത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കഴിഞ്ഞ ദിവസം രാഹുല്‍  ഉദ്ദേപുര്‍ ജില്ലയിലെ ഛോട്ടയില്‍  നവസര്‍ജന്‍ യാത്രയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം.യാത്രയ്ക്കിടയിൽകണ്ണില്‍പെട്ട ഒരു ശൗചാലയത്തിന് അരികിലേക്ക് രാഹുല്‍ഗാന്ധി നീങ്ങുകയായിരുന്നു. സ്ത്രീകളുടെ ശൗചാലയം എന്ന് അവിടെ ഗുജറാത്തിയില്‍ എഴുതിവെച്ചിരുന്നുവെങ്കിലും ഇത് വായിക്കാന്‍ അറിയാഞ്ഞതാണ് രാഹുൽ ശൗചാല യം മാറിക്കയറാൻ കാരണമെന്ന് പ്രവർത്തകർ പറയുന്നു. എന്ത് തന്നെയായാലും സോഷ്യൽ മീഡിയ ഈ സംഭവം രസകരമായ രീതിയിൽ ഏറ്റെടുത്തിരിക്കുകകയാണിപ്പോൾ.

പ്രസംഗത്തിലൂടെ ആളുകളെ ചിരിപ്പിച്ച രാഹുല്‍ ഗന്ധി തന്റെ സ്വന്തം അക്കിടികൊണ്ട് പ്രവര്‍ത്തകരെ ശരിക്കും ചിരിപ്പിച്ചുവെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രചാരണം.