Monday
19 Feb 2018

രാഹുല്‍ ഗാന്ധി സ്ത്രീകളുടെ മൂത്രപ്പുരയില്‍

By: Web Desk | Friday 13 October 2017 11:39 AM IST

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ത്രീകളുടെ മൂത്രപ്പുരയില്‍ കയറുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. ഛോട്ട ഉദയ്പുരില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം.
പൊതുയോഗത്തിന് ശേഷം രാഹുലിന് മൂത്രശങ്ക അനുഭവപ്പെട്ടു. പിന്നെ ഒന്നും നോക്കിയില്ല. അടുത്ത് കണ്ട ടോയ്‌ലറ്റിലേക്ക് ഓടി കയറി. എന്നാല്‍, അത് സ്ത്രീകളുടേതായിരുന്നു.
പുറത്ത് മഹിളൊ മാതെ ശൗചാലയ എന്ന ബോര്‍ഡ് ശ്രദ്ധിക്കാതെയാണ് രാഹുല്‍ ടോയ്‌ലറ്റിലേക്ക് കയറിയത്. കയറിക്കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിന് അബദ്ധം മനസിലായത്. ഉടന്‍ തന്നെ തിരിച്ചിറങ്ങുകയും ചെയ്തു.
വനിതകളടക്കം നിരവധി പേര്‍ സമീപത്ത് ഉണ്ടായിരുന്നു. രാഹുല്‍ സ്ത്രീകളുടെ ടോയ്‌ലറ്റില്‍നിന്ന് ഇറങ്ങിവരുന്ന ഈ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.