Thursday
21 Jun 2018

റെ​യി​ല്‍​വേ റി​ക്രൂ​ട്ട്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ന്‍ ; രണ്ടു കോടി ഉദ്യോഗാർത്ഥികൾ അപേക്ഷിച്ചു

By: Web Desk | Tuesday 27 March 2018 11:37 AM IST

ന്യൂ​ഡ​ല്‍​ഹി : ഒ​രു ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങളിലേക്കുള്ള റെ​യി​ല്‍​വേ റി​ക്രൂ​ട്ട്മെന്റിന്  അപേക്ഷിച്ചത് രണ്ടു കോടി ഉദ്യോഗാർത്ഥികൾ.  ര​ജി​സ്ട്രേ​ഷ​ന്‍ അ​വ​സാ​നി​ക്കാ​ന്‍ അ​ഞ്ചു​ദി​വ​സം​കൂ​ടി ബാ​ക്കി​നി​ല്‍​ക്കെ​യുള്ള കണക്കുകളാണ് റെയില്‍വേ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയത്.  അ​സി​സ്റ്റ​ന്‍റ് ലോ​ക്കോ​പൈ​ല​റ്റ്, ടെ​ക്നീ​ഷ്യ​ന്‍ ഒ​ഴി​വി​ലേ​ക്ക് 50 ല​ക്ഷ​ത്തി​ല്‍ അ​ധി​കം​പേ​ര്‍ അ​പേ​ക്ഷി​ച്ച​തായും പത്രക്കുറിപ്പില്‍ പറയുന്നു. ഗ്രൂ​പ്പ് സി,​ഡി പോ​സ്റ്റു​ക​ളി​ലേ​ക്ക് 90,000 പേ​രെ​യും ആ​ര്‍​പി​എ​ഫി​ലേ​ക്കു 9500 പേ​രെ​യു​മാ​ണ് റെ​യി​ല്‍​വേ നി​യ​മി​ക്കു​ന്ന​ത്.