Thursday
21 Jun 2018

സുരേഷ്പ്രഭുവിനെ ‘പൊളിച്ചടുക്കാൻ’ പിയുഷ് ഗോയൽ

By: Web Desk | Friday 29 September 2017 1:12 PM IST

മുൻ റെയിൽവേ മന്ത്രി സുരേഷ് പ്രഭു നടപ്പാക്കിയ പരിഷ്കാരങ്ങളും നയങ്ങളും പൊളിച്ചെഴുതാനൊരുങ്ങി പുതിയ റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. രാജധാനി, തുരന്തോ, ശതാബ്ദി, സുവിധ എന്നീ ട്രെയിനുകളിൽ ഏർപ്പെടുത്തിയ തിരക്കനുസരിച്ചു നിരക്കു കൂടുന്ന (ഫ്ലെക്സി ഫെയർ) സമ്പ്രദായം ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധത്തിൽ മാറ്റാനാണ് പുതിയ മന്ത്രിയുടെ തീരുമാനം.

ട്രെയിനുകളുടെ കൃത്യനിഷ്ഠ മെച്ചപ്പെടുത്തി നവംബറിൽ ടൈം ടേബിൾ പരിഷ്കരിക്കും. വനിതകളുടെയും മുതിർന്ന പൗരന്മാരുടെയും സുരക്ഷ ലക്ഷ്യമിട്ടു റയിൽവേ സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കും. റയിൽവേ സുരക്ഷാ സേനാംഗങ്ങൾക്കും ടിക്കറ്റ് എക്സാമിനർമാർക്കും ഡ്യൂട്ടി സമയത്തു യൂണിഫോം നിർബന്ധമാക്കും.
എഴുനൂറോളം ട്രെയിനുകളുടെ വേഗം കൂട്ടും. 48 മെയിൽ/എക്സ്പ്രസ് ട്രെയിനുകളെ സൂപ്പർ ഫാസ്റ്റ് വിഭാഗത്തിലാക്കും.

അഞ്ചു വർഷത്തിനകം റയിൽവേ ലൈനുകൾ പൂർണമായും വൈദ്യുതീകരിക്കും. ഇതുവഴി 10,000 കോടി രൂപ ലാഭമനു പ്രതീക്ഷിക്കുന്നത്. മലിനീകരണം കുറയ്ക്കാനുമാകും. ട്രെയിനുകളിലും സ്റ്റേഷനുകളിലും 100% എൽഇഡി ലൈറ്റുകളും ഫാനുകളും ഏർപ്പെടുത്തും.

Related News