Tuesday
11 Dec 2018

പാലക്കാട് മഴ മാറി: ജല നിരപ്പ് താഴ്ന്നു

By: Web Desk | Friday 10 August 2018 12:35 PM IST

പാലക്കാട്: ജില്ലയിൽ മഴക്ക് നേരിയ ശമനം. മലമ്പുഴ റൂട്ടിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി നിലംപതി പാലത്തിൽ ശുചികരണം ആരംഭിച്ചു. വെള്ളം ഉയർന്ന് മാലിന്യം അടിഞ്ഞതോടെ ഗതാഗതം തടസപ്പെട്ടിരുന്നു. തഹസിൽദാർ അമൃത വല്ലിയുടെ നേതൃത്വത്തിൽ മാലിന്യം നീക്കുന്ന ജോലി പുരോഗമിക്കുകയാണ്. പാലത്തിലൂടെയുള്ള കുടിവെള്ള പൈപ്പുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. നഗര സഭയിൽ നടന്ന യോഗത്തിൽ കുടി വെള്ള പ്രേശ്നം പരിഹരിക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ട്. ജില്ലാ ആശുപത്രിയിൽ അടക്കം ശുദ്ധ ജലം ഇല്ലാത്ത അവസ്ഥയാണ്. കുടിവെള്ള പ്രശ്നം നേരിടുന്ന സ്ഥലങ്ങളിൽ ടാങ്കറിൽ വെള്ളം എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

Related News