Friday
14 Dec 2018

ഉടുവസ്ത്രത്തിൽ നിന്നും ഓരോനൂലായി തിരിച്ചുപിടിക്കുന്ന പുതിയ നെയ്ത്തുകാർ

By: Web Desk | Tuesday 2 October 2018 12:23 PM IST

രാജ് താക്കറേ

മഹാത്മാഗാന്ധിയുടെ 150-ാംജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കും നേരെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ തലവന്‍ രാജ് താക്കറേയുടെ ശക്തമായ കാര്‍ട്ടൂണ്‍ വിമര്‍ശനം. പാവപ്പെട്ട ഭാരതീയന്റെ ഉടുവസ്ത്രത്തിലെ നൂലുകള്‍ ചര്‍ക്കയിലൂടെ തിരികെ വലിച്ചെടുത്ത് സമാഹരിക്കുന്നതായി ചിത്രികരിക്കുന്ന കാര്‍ട്ടൂണ്‍ ഇതിനോടകം വ്യാപകമായ ജനശ്രദ്ധ നേടിക്കഴിഞ്ഞു.