Saturday
16 Dec 2017

ലവ് ജിഹാദ് തടയാനെന്നപേരില്‍ മുസ്ലിം യുവാവിനെ കൊന്നു കത്തിച്ചു

By: Web Desk | Thursday 7 December 2017 3:47 PM IST

ലൗവ് ജിഹാദ് തടയാനെന്നപേരില്‍ മുസ്ലിംതൊഴിലാളിയെ കൊന്നുകത്തിക്കുന്ന ഭീകരദൃശ്യങ്ങള്‍ പുറത്ത്.
രാജസ്ഥാനില്‍ പ്രതികള്‍ തന്നെ സോഷ്യല്‍മീഡിയയില്‍ കടത്തിവിട്ട വിഡിയോ കണ്ടു  രാജ്യം  നടുങ്ങി . രാജസമംദില്‍ കൂലിപ്പണിചെയ്യുന്ന പശ്ചിമബംഗാള്‍ മാള്‍ഡ സ്വദേശി അപ്രസുല്‍ ആണ് കൊല്ലപ്പെട്ടത്.
വിഡിയോ പ്രചരിക്കുന്നത് തടയാന്‍ രാജസമംദ് മേഖലയില്‍ ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കയാണ്. പ്രതി ശംഭുലാലിനെ അറസ്റ്റ് ചെയ്തതായി സംസ്ഥാന ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് ഖട്ടാരിയ പറഞ്ഞു. എന്തോ ജോലി നല്‍കാനെന്നപേരില്‍ വിളിച്ചുകൊണ്ടുപോകുന്ന തൊഴിലാളിയെ കൈ മഴു ഉപയോഗിച്ചു  വെട്ടിവീഴ്ത്തുന്നതും മരിച്ചുവന്ന് ഉറപ്പാക്കി ക്യാമറയിലേക്കു തിരിഞ്ഞ് ലൗവ് ജിഹാദിനെതിരെ വിദ്വേഷ പ്രസംഗം നടത്തുന്നതും പിന്നീട് നിശ്ചലമായ ശരീരത്തിനടുത്തുപോയി പെട്രോള്‍ ഒളിച്ച് കത്തിക്കുന്നതും വിഡിയോയില്‍ കാണാം. ഇന്നു കാലത്ത് റോഡില്‍ പകുതി കത്തിക്കരിഞ്ഞനിലയില്‍ അപ്രസുളിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല.

Related News