Wednesday
23 Jan 2019

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ‘പേട്ട’ ഇന്‍റര്‍നെറ്റില്‍

By: Web Desk | Thursday 10 January 2019 5:58 PM IST

കൊച്ചി:

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ നടന്‍ രജനീകാന്തിന്‍റെ ഏറ്റവും പുതിയ ചിത്രം പേട്ട ഇന്‍റര്‍നെറ്റില്‍. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റില്‍ ചിത്രത്തിന്‍റെ എച്ച്ഡി പ്രിന്‍റ് പ്രത്യക്ഷപ്പെട്ടത്.

രജനീകാന്തിനു പുറമെ വിജയ് സേതുപതി, സിമ്രാന്‍, തൃഷ, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ തുടങ്ങിയവരാണു ചിത്രത്തിലുള്ളത്. കാത്തിക് സുബ്ബരാജാണു സംവിധായകന്‍.

Related News