Wednesday
24 Oct 2018

രാജ്നാഥ് സിങ് ഞായറാഴ്ച കേരളത്തില്‍

By: Web Desk | Friday 10 August 2018 8:16 PM IST

തിരുവനന്തപുരം:

സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഞായറാഴ്ച കേരളത്തിലെത്തും. കഴിഞ്ഞ ദിവസങ്ങളിലും കേന്ദ്ര സംഘം കേരളത്തിന്‍റെ അവസ്ഥ വിലയിരുത്തുന്നതിന് കേരളത്തില്‍ എത്തിയിരുന്നു. ഇന്നലെയും ഇന്നുമായി ഉരുള്‍പ്പൊട്ടലില്‍ 29 ഓളം പേര്‍ സംസ്ഥാനത്ത് മരിച്ചു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ കണക്കാക്കിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.