Wednesday
19 Sep 2018

രാജ്യസഭാ എംപിമാര്‍ക്ക് ഇനി 22 ഭാഷകളില്‍ സംസാരിക്കാം

By: Web Desk | Wednesday 11 July 2018 10:34 PM IST

ന്യൂഡല്‍ഹി: ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ പറഞ്ഞിരിക്കുന്ന 22 ഭാഷകളില്‍ ഇനി മുതല്‍ രാജ്യസഭാ എംപിമാര്‍ക്ക് സംസാരിക്കാം. വരാനിരിക്കുന്ന മണ്‍സൂണ്‍ സമ്മേളനം മുതല്‍ ഇത് പ്രാവര്‍ത്തികമാവും. രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവാണ് മഹത്തായ ഈ തീരുമാനം കൈക്കൊണ്ടത്.
ഇത് ആദ്യമായാണ് രാജ്യസഭയില്‍ ഇത്തരമൊരു തീരുമാനം വരുന്നത്. അതനുസരിച്ച് പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട ഭാഷകളുടെ വ്യാഖ്യാനത്തിനുള്ള തയ്യാറെടുപ്പുകള്‍ രാജ്യസഭയില്‍ നടന്നുവരികയാണ്. പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട ഭാഷകള്‍ ഡോഗ്രി, കശ്മീരി, കൊങ്കിണി, സന്താലി, സിന്ധി എന്നിവയാണ്.
മാതൃഭാഷയില്‍ സംസാരിക്കുമ്പോള്‍ തങ്ങളുടെ അഭിപ്രായം കൂടുതല്‍ വ്യക്തതയോടെ പ്രകടിപ്പിക്കാന്‍ കഴിയും.
മുന്‍പ് ഹിന്ദിയും ഇംഗ്ലീഷും കൂടാതെ അസാമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു, ബോഡോ, മൈഥിലി, മണിപ്പുരി, മറാത്തി, നേപ്പാളി എന്നീ ഭാഷകളില്‍ സംസാരിക്കാന്‍ അനുവാദമുണ്ടായിരുന്നു.