Monday
23 Jul 2018

രാജ്യസഭ: എം പി വീരേന്ദ്രകുമാറിന് വിജയം

By: Web Desk | Friday 23 March 2018 10:32 PM IST

തിരുവനന്തപുരം: രാജ്യസഭ ഉപതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും എം പി വീരേന്ദ്രകുമാറിന് വിജയം. 40ന് എതിരെ 89 വോട്ടുകള്‍ നേടിയാണ് വീരേന്ദ്രകുമാര്‍ വിജയിച്ചത്. ഒരു വോട്ട് അസാധുവായി. യുഡിഎഫ് സ്ഥാനാര്‍ഥി ഡി ബാബു പ്രസാദിന് 40 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളു. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ആറ് എംഎല്‍എമാരും ബിജെപി അംഗം    ഒ രാജഗോപാലും പി സി ജോര്‍ജും വോട്ട് ചെയ്തില്ല. മുസ്‌ലിം ലീഗ് അംഗം ടി എ അഹമ്മദ് കബീറും വോട്ട് ചെയ്യാനെത്തിയില്ല. 130 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഇതില്‍ എല്‍ഡിഎഫിന്‍റെ ഒരു വോട്ടാണ് അസാധുവായത്.

എല്‍ഡിഎഫിലെ കക്ഷികളായ സിപിഐക്കും എന്‍സിപിക്കും ജെഡിഎസിനും പോളിങ് ഏജന്റുമാര്‍ ഇല്ലെന്നു വാദമുയര്‍ത്തി യുഡിഎഫ് നേതൃത്വം റിട്ടേര്‍ണിങ് ഓഫീസര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയതോടെ ഒരു മണിക്കൂര്‍ വൈകിയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. എന്നാല്‍ യുഡിഎഫിന്‍റെ പരാതി തെരഞ്ഞെടുപ്പ് കമ്മിഷനും റിട്ടേണിങ് ഓഫീസറും തളളി. പോളിങ് ഏജന്റ് വേണമെന്നു തെരഞ്ഞെടുപ്പ് ചട്ടത്തില്‍ നിര്‍ബന്ധമില്ലെന്ന് വരണാധികാരി വ്യക്തമാക്കിയാണ് പരാതി തള്ളിയത്.