Tuesday
23 Oct 2018

ഹിമാലയൻ മണ്ടത്തരം: സുധീരൻ

By: Web Desk | Wednesday 13 June 2018 11:22 AM IST

രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു നൽകിയ നടപടി ഹിമാലയൻ മണ്ടത്തരമെന്ന് സീനിയർ കോൺഗ്രസ് നേതാവ് വി എം സുധീരൻ. കെ എം മാണി ചാഞ്ചാട്ടക്കാരനാണ്. സമദൂരസിദ്ധാന്തം എടുക്കുകയും സമീപകാലം  വരെ എൽ ഡി എഫുമായും ബിജെപി യുമായും കോൺഗ്രസുമായും വിലപേശുകയും ചെയ്ത കേരള കോൺഗ്രസ്‌ ചെയർമാൻ, ഇനിയും ബിജെപി യുമായി ചേരില്ലെന്നു എന്താണ് ഉറപ്പ്.

പരസ്യ പ്രസ്താവന പാടില്ലെന്ന നിലപാടുമായി  തനിക്കെതിരെ പ്രസ്താവന ഇറക്കുന്നകോൺഗ്രസ് നേതാക്കൾ മുമ്പ് കെ കരുണാകരനെതിരെ പരസ്യമായ നിലപാടെടുത്തത് മറക്കരുത്. ഞാൻ കെ പി സി സി പ്രസിഡന്റ് ആയിരുന്നപ്പോൾ പരസ്യപ്രസ്താവന പാടില്ലെന്ന് പറഞ്ഞപ്പോൾ ഹസ്സൻ കെ പി സി സി ആസ്ഥാനത്തു തന്നെ പത്രസമ്മേളനം വിളിച്ചു പരസ്യ പ്രസ്താവന നടത്തിയിട്ടുണ്ട്. ഞാൻ ഒന്നും മിണ്ടിയിട്ടില്ല. എന്റെ ആത്മ സുഹൃത്താണ്, വ്യക്തിബന്ധങ്ങൾക്കു വലിയ വില കൽപ്പിക്കുന്ന ആളാണ്. പരസ്യ പ്രസ്താവന ഇല്ലാതാകുന്നതാണോ ഇത്ര ഗൗരവമുള്ള ഒരു വിഷയത്തിന് ഒറ്റമൂലി?

ആർ എസ്  പി ക്കു കൊല്ലം പാർലമെന്റ് സീറ്റ് നൽകിയത് അഞ്ചു മിനിറ്റ് കൊണ്ട് എടുത്ത തീരുമാനം എന്നത് തീർത്തും ശരിയല്ല. വളരെ നാൾചർച്ചചെയ്ത് എടുത്ത തീരുമാനമായിരുന്നു, അതിൽ ആർ എസ്  പി യോട് സോണിയ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കണം, യു പി എ ക്കു പിൻതുണ നൽകണം എന്നീ നിബന്ധനകൾ വച്ചിരുന്നു.

ആർ എസ് പി ക്കു സീറ്റ് കൊടുത്തപ്പോൾ എല്ലാവരും അംഗീകരിച്ചു, എന്നാൽ മാണിക്ക് സീറ്റ് കൊടുത്തപ്പോൾ കേരള വ്യാപകമായി പ്രതിഷേധം നടക്കുകയാണ്. ആർ എസ് പി ക്കു കൊടുത്തപ്പോഴുള്ള ജാഗ്രത മാണിക്ക് കൊടുത്തപ്പോൾ നേതൃത്വം എടുത്തില്ല.

 

Related News