Friday
21 Sep 2018

രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന്; പൊട്ടിത്തെറിച്ച് കോട്ടയത്തെ കോണ്‍ഗ്രസ്

By: Web Desk | Friday 8 June 2018 7:55 PM IST

കോട്ടയം:

രമേഷ് ചെന്നിത്തലയും പികെ കുഞ്ഞാലികുട്ടിയും ചേര്‍ന്ന് തീരുമാനമെടുത്തത് കോണ്‍ഗ്രസിന് അഭിമാനക്ഷതമുണ്ടാക്കിയെന്ന നിലപാടാണ് കോട്ടയത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ളത്. വിവിധ കേന്ദ്രങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയത് പാര്‍ട്ടിക്കുള്ളില്‍ പുകയുന്ന രോഷത്തിന്റെ പ്രകടനമാവുകയായിരുന്നു. കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

മുതിര്‍ന്ന നേതാക്കളോടും കേരള കോണ്‍ഗ്രസ് നേതാക്കളോടുമുള്ള എതിര്‍പ്പ് വ്യക്തമാക്കുന്ന മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രകടനം നടന്നത്. ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ ഇരുന്ന് പ്രതിഷേധം പ്രകടിപ്പിച്ചതിനു ശേഷമാണ് നഗരം ചുറ്റി പ്രകടനം നടത്തിയത്. പ്രതിഷേധയോഗം ജെ ജി പാലയ്ക്കലോടി ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകരെ അംഗീകാരിക്കാതെ നേതൃത്വം സ്വീകരിച്ച നിലപാട് അംഗീകരിക്കാനാവില്ലെന്ന് നേതാക്കള്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അജീഷ് ഐസക് ടോം കോര ജിതിന്‍ നാട്ടകം അനീഷ് വരമ്പിനകം തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പു മുതല്‍ കേരള കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനങ്ങളുയര്‍ത്തിയിരുന്ന ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് പുതിയ സംഭവ വികാസങ്ങള്‍ അംഗീകരിക്കാന്‍ ഏറെ പണിപ്പെടേണ്ടിവരുമെന്ന അവസ്ഥയാണുള്ളത്.

Related News