Monday
20 Aug 2018

മാതാപിതാക്കളോടുള്ള കടമ മറക്കാതിരിക്കുക

By: Web Desk | Sunday 10 June 2018 2:32 PM IST

Imam Moulavi Suhaib

മൗലവി സുഹൈബ് വിപി പാളയം ഇമാം, തിരുവനന്തപുരം

രാള്‍ പ്രവാചകന്‍റെ സമീപത്ത് വന്ന് ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതരേ, എന്‍റെ നല്ല സഹവാസം ലഭിക്കാന്‍ കൂടുതല്‍ അവകാശം ആര്‍ക്കാണ്? നബി തിരുമേനി പറഞ്ഞു: നിന്‍റെ മാതാവിന്. അദ്ദേഹം വീണ്ടും ചോദിച്ചു: പിന്നെ ആര്‍ക്കാണ്? നബി തിരുമേനി പറഞ്ഞു നിന്‍റെ മാതാവിന്. അദ്ദേഹം മൂന്നാമതും ചോദിച്ചു: പിന്നെ ആര്‍ക്കാണ് പ്രവാചകന്‍ പറഞ്ഞു നിന്‍റെ മാതാവിന്. അയാള്‍ ചോദിച്ചു പിന്നെ ആര്‍ക്കാണ്? നാലാമത്തെ തവണ പ്രവാചകന്‍ പറഞ്ഞു: നിന്‍റെ പിതാവിന്.

മറ്റുള്ളവരെക്കാളൊക്കെ നമുക്ക് ഏറ്റവും കടപ്പാടുള്ളത് മാതാപിതാക്കളോടാണെന്നും അതില്‍ തന്നെ മാതാവിനോടാണെന്നുമാണ് ഈ സംഭവം വ്യക്തമാക്കി തരുന്നത്. എന്നാല്‍, പിതാവിനോടുള്ള കടപ്പാടും വിസ്മരിക്കരുത്.

ഇബ്‌നു ഉമര്‍ മക്കയിലേക്ക് പുറപ്പെടുമ്പോള്‍ യാത്ര ചെയ്യുന്നത് ഒരു കഴുതപ്പുറത്തായിരുന്നു. ഒരിക്കല്‍ ആ കഴുതപ്പുറത്ത് സഞ്ചരിക്കുമ്പോള്‍ അദ്ദേഹത്തിനരികിലൂടെ ഒരു അഅ്‌റാബി നടന്നുപോയി. ഇബ്‌നു ഉമര്‍ കഴുതപ്പുറത്ത് നിന്ന് ഇറങ്ങി കഴുതയെ അയാള്‍ക്കു നല്‍കിയിട്ട് പറഞ്ഞു ഇതിന്‍റെ പുറത്ത് കയറിക്കോളൂ, അയാള്‍ക്ക് തലപ്പാവ് നല്‍കിക്കൊണ്ട് പറഞ്ഞു: ഇത് തലയിൽ കെട്ടൂ. ചില സുഹൃത്തുക്കൾ ചോദിച്ചു, ഇത്രമാത്രം ആദരിക്കാനും ബഹുമാനിക്കാനും ഇദ്ദേഹം ആരാണ്? ഇബ്‌നു ഉമര്‍ പറഞ്ഞു: ഇത് എന്റെ പിതാവ് ഉമറിന്റെ കൂട്ടുകാരനായിരുന്നു. മരണശേഷം പിതാവിന്റെ സ്നേഹിതൻമാരുമായുള്ള ബന്ധം നിലനിർത്താലാണ് പിതാവിന് ചെയ്യുന്ന ഏറ്റവും വലിയ പുണ്യകർമ്മം.