Monday
20 Aug 2018

നിയമം കൈയിലെടുക്കല്‍ ഗുരുതരമായ കുറ്റം

By: Web Desk | Monday 11 June 2018 4:33 PM IST

Imam Moulavi Suhaib

മൗലവി സുഹൈബ് വിപി പാളയം ഇമാം, തിരുവനന്തപുരം

നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു രാജ്യത്ത് നിയമം കൈയിലെടുക്കാന്‍ ഒരു സാഹചര്യത്തിലും ഇസ്‌ലാം വ്യക്തികളെയോ ഗ്രൂപ്പുകളെയോ അനുവദിക്കുന്നില്ല. പ്രവാചകനുശേഷം ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെയുണ്ടായ ഏറ്റവും കടുത്ത ദ്രോഹം രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിനെ വധിച്ചതാണ്. ഈ കൊലപാതകത്തില്‍ പങ്കാളികളായ ഹുര്‍മുസാനെയും ജുഫൈനയെയും ഉമറുല്‍ ഫാറുഖിന്റെ മകന്‍ ഉബൈദുല്ല വകവരുത്തി. പ്രത്യക്ഷത്തില്‍ ഇതില്‍ തെറ്റില്ല. ഖലീഫയായ തന്റെ പിതാവിനെ വധിച്ചതിന് പ്രതികാരം ചെയ്യുക മാത്രമാണുണ്ടായത്. എന്നാല്‍, ഉബൈദുല്ലയുടെ നടപടി തീര്‍ത്തും തെറ്റും കൊലക്കുറ്റവുമാണെന്നായിരുന്നു. പ്രവാചകശിഷ്യരുടെ ഏകകണ്ഠമായ തീരുമാനം. എത്ര വലിയ നീതിനിഷേധത്തിന് ഇരയായാലും വ്യക്തികള്‍ നിയമം കൈയിലെടുക്കുന്നത് കുഴപ്പമുണ്ടാക്കലായാണ് ഇസ്‌ലാം കാണുന്നത്. അതുകൊണ്ടുതന്നെ അത് ഗുരുതരമായ തെറ്റും കുറ്റവുമാണ്.