Thursday
21 Jun 2018

മത സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുക

By: Web Desk | Tuesday 12 June 2018 3:45 PM IST

Imam Moulavi Suhaib

മൗലവി സുഹൈബ് വിപി പാളയം ഇമാം, തിരുവനന്തപുരം

നജ്‌റാനില്‍ നിന്നുള്ള ഏതാനും ക്രൈസ്തവ പുരോഹിതന്മാര്‍ പ്രവാചകന്റെ പള്ളിയില്‍ വന്നു. പ്രവാചകനുമായി അവര്‍ ധാരാളം സമയം സംവദിച്ചു. ഖുര്‍ബാനക്കുള്ള സമയമായപ്പോള്‍ പളളിയില്‍ നിന്നും പുറത്തു പോകാന്‍ അവര്‍ ആഗ്രഹിച്ചു. പ്രവാചകന്‍ അവരോട് ചോദിച്ചു. ദൈവാരാധനക്കു വേണ്ടി എന്തിനാണ് നിങ്ങള്‍ ദേവാലയത്തില്‍നിന്നും പുറത്തു പോകുന്നത്. പ്രവാചകന്‍ പ്രാര്‍ത്ഥിക്കാന്‍ അവര്‍ക്ക് പള്ളിയില്‍ തന്നെ സൗകര്യവും ചെയ്തു കൊടുത്തു എന്നാണ് ചരിത്രം. ശരിയായ മത നേതാവ് ഒരിക്കലും മറ്റുള്ള മതങ്ങളോട് അസഹിഷ്ണുത വെച്ചുപുലര്‍ത്തില്ല. അന്യ മതങളോട് വെറുപ്പും വിദ്വേഷവും പുലര്‍ത്താന്‍ ഒരു മതഗ്രന്ഥവും ഒരു മതാചാര്യനും പറഞ്ഞിട്ടില്ല. എല്ലാ മനുഷ്യരെയും ആദാമില്‍ നിന്നും ഹവ്വയില്‍ നിന്നു മാണ് സൃഷ്ടി ച്ചിട്ടുള്ളത്. ഒരേ മാതാപിതാക്കളുട മക്കള്‍ എന്ന നിലയില്‍ എല്ലാവരും സ്‌നേഹിക്കാന്‍ മാത്രം ബാധ്യസ്ഥരാണ്. മതത്തില്‍ ബലാല്കാരമില്ലെന്നാണ് ഖുര്‍ആന്‍ പറയുന്നത്. സമ്മര്‍ദത്തിലൂടെ ആരെയും ഒരു മതവും അടിച്ചേല്‍പ്പിക്കാന്‍ പാടുള്ളതല്ലെന്നര്‍ത്ഥം.