Saturday
16 Dec 2017

ബി ജെ പിയെ കുറിച്ച് പറയാന്‍ മടിച്ച് രമേശ് ചെന്നിത്തല

By: Web Desk | Thursday 2 November 2017 11:06 AM IST

കാസര്‍കോട്: പടയൊരുക്കം സംസ്ഥാന സര്‍ക്കാരിനെതിരെ മാത്രമാക്കി മാറ്റി രമേശ് ചെന്നിത്തല. ജാഥയുടെ ഉദ്ഘാടന വേദിയിലും തുടര്‍ന്ന് ഇന്ന് രാവിലെ നടന്ന മീറ്റ് ദി പ്രസ് പരിപാടിയിലും ബി ജെ പി യെ കുറിച്ചോ ആര്‍ എസ് എസിനെ കുറിച്ചോ രമേശ് ചെന്നിത്തല ഒന്നും പറഞ്ഞില്ല. സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും നിശിതമായി വിമര്‍ശിച്ച ചെന്നിത്തല തങ്ങളുടെ ഭരണകാലത്തുണ്ടായ അഴിമതിയെ മറച്ചുവെച്ചുകൊണ്ട് എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് വന്‍ അഴിമതിയാണ് നടക്കുന്നതെന്നും ഇതിനെല്ലാം മുഖ്യമന്ത്രിയാണ് ഉത്തരവാദിയെന്നും പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ ജാഥ കേന്ദ്ര സര്‍ക്കാരിന് എതിരെയല്ലെ എന്ന് ചോദിച്ചപ്പോൾ  കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ കാരണം ജനങ്ങള്‍ അവരില്‍ നിന്നും അകലുന്നുവെന്ന് മാത്രം പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു.