Tuesday
17 Jul 2018

രാമലീല 28ന് റിലീസ് ആകും

By: Web Desk | Wednesday 13 September 2017 10:50 AM IST

ദിലീപിന്‍റെ അറസ്റ്റിനെ തുടർന്ന് റിലീസ് വൈകിയ ബിഗ് ബജറ്റ് ചിത്രം രാമലീല തീയറ്ററുകളിലേക്ക്. ദിലീപിന്‍റെ ജാമ്യാപേക്ഷ മൂന്നാമതും കോടതി തള്ളിയ സാഹചര്യത്തിൽ താരം പുറത്തിറങ്ങിയ ശേഷം സിനിമ റിലീസ് ചെയ്യാമെന്ന തീരുമാനം അണിയറക്കാർ ഉപേക്ഷിച്ചു. സെപ്റ്റംബർ 28ന് ചിത്രം തീയറ്ററുകളിൽ എത്തിക്കാനാണ് തീരുമാനം.

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത പൊളിറ്റിക്കൽ ത്രില്ലർ ചിത്രം നിർമിച്ചിരിക്കുന്നത് ടോമിച്ചൻ മുളകുപാടമാണ്. 14 കോടി മുതൽമുടക്കിൽ ഒരുക്കിയിരിക്കുന്ന ചിത്രം ജൂലൈ ആദ്യവാരമാണ് റിലീസ് ചെയ്യാനിരുന്നത്. എന്നാൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരേ ആരോപണങ്ങൾ ഉയരുകയും പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തതോടെ റിലീസ് നീട്ടി. പിന്നീട് ജൂലൈ പത്തിന് ദിലീപ് അറസ്റ്റിലായതോടെ ചിത്രത്തിന്‍റെ റിലീസ് പ്രതിസന്ധിയിലാവുകയായിരുന്നു

Related News