Saturday
23 Sep 2017

റാം റഹിം : അനുയായി ജയിലിൽ ജീവനൊടുക്കി

By: Web Desk | Monday 4 September 2017 10:13 AM IST

ഹരിയാന:ആൾദൈവം ഗുർമീത്​ റാം റഹീം സിങ്​ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദേര സച്ചാ സൗദ അനുയായി ജയിലിൽ ജീവനൊടുക്കി.

രവീന്ദർ (28) എന്ന ഉത്തർപ്രദേശ് സ്വദേശിയാണ് അംബാല സെൻട്രൽ ജയിൽ ശുചിമുറിയിൽ ആത്മഹത്യ ചെയ്തത്. ആഗസ്​റ്റ്​ 25ന്​ പഞ്ച്​കുളയിലുണ്ടായ അക്രമങ്ങൾ സംബന്ധിച്ച കേസി​ലാണ്​ ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.