Friday
20 Jul 2018

മധ്യപ്രദേശിലെ പാഠപുസ്തകത്തില്‍ ഇനി റാണി പദ്മിനിയും

By: Web Desk | Thursday 23 November 2017 11:00 AM IST

അടുത്ത അധ്യയന വര്‍ഷം മുതല്‍ മധ്യപ്രദേശിലെ സ്‌കൂള്‍ കുട്ടികളുടെ പാഠ പുസ്തകത്തില്‍ രജപുത്ര റാണി പദ്മിനിയെ കുറിച്ചുള്ള കഥയും ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതി സംസ്ഥാനത്തെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിരോധനം കൊണ്ടുവന്നിരുന്നു. എന്നാൽ നിരോധനം വന്ന് രണ്ടു ദിവസത്തിനകമാണ് പുതിയ പ്രഖ്യാപനം.

വളച്ചൊടിച്ച ചരിത്രമാണ് പുതിയ തലമുറയെ പഠിപ്പിക്കുന്നതെന്നും അതു പരിഹരിക്കാനാണ് പാഠ പുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹാറാണി പദ്മാവതിയുടെ ജീവിതത്തെ കുറിച്ച് ജനങ്ങള്‍ക്ക് കൃത്യമായ അവബോധമില്ല. പുതിയ തലമുറയെ പഠിപ്പിക്കണം. അതിനാല്‍ പദ്മാവതിയെ പോലുള്ളവരെ കുറിച്ച് അവരെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. പദ്മാവതിയ്ക്കായി സ്മാരകം പണിയുമെന്നും അവരുടെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുമെന്നും നേരത്തെ ചൗഹാന്‍ പ്രസ്താവിച്ചിരുന്നു.

Related News