Sunday
19 Nov 2017

ബുഷിനെതിരെ വീണ്ടും ലൈംഗികാരോപണം; രണ്ടാമതും മാപ്പു പറഞ്ഞു

By: Web Desk | Thursday 26 October 2017 9:20 PM IST

ലോസാഞ്ചലസ്: തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവനടി ഹീതെര്‍ ലിന്‍ഡിനോട് മാപ്പ് ചോദിച്ചതിന് പിന്നാലെ ആരോപണവുമായി അടുത്ത നടി ജോര്‍ദാന ഗ്രോല്‍നിക്. വീല്‍ചെയറില്‍ കഴിയുന്ന ജോര്‍ജ് എച്ച് ഡബ്‌ള്യു ബുഷ് വക്താവ് വഴി വീണ്ടും മാപ്പ് ചോദിച്ചു.
തമാശയ്ക്കാണ് താന്‍ ലിന്‍ഡിനോട് അത്തരത്തില്‍ പെരുമാറിയത്. അത് ലിന്‍ഡിന് അനിഷ്ടമുണ്ടാക്കിയെങ്കില്‍ നിര്‍വ്യാജം മാപ്പു ചോദിക്കുന്നു. വീല്‍ചെയറിലിരിക്കുമ്പോള്‍ അറിയാതെ കൈ നടിയുടെ പുറകില്‍ തട്ടിയിരിക്കാം. എന്നാല്‍ തന്റെ പ്രവൃത്തി ലിന്‍ഡിന് അനിഷ്ടമുണ്ടാക്കിയതില്‍ ആത്മാര്‍ഥമായി ക്ഷമാപണം നടത്തുന്നുവെന്നായിരുന്നു ചൊവ്വാഴ്ച ബുഷിന്റെ പ്രസ്താവന.
ടെലിവിഷന്‍ സീരിസിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ബുഷ് സീനിയറില്‍നിന്ന് മോശം പെരുമാറ്റമുണ്ടായെന്നാണ് ലിന്‍ഡ് ആരോപിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സംഭവമെങ്കിലും അന്നും ബുഷ് വീല്‍ചെയറിലായിരുന്നു. ഒരുമിച്ചു ഫോട്ടോയെടുക്കുമ്പോള്‍ രണ്ടുവട്ടം ബുഷ് തന്നെ പിന്നില്‍നിന്നു തൊട്ടു എന്നാണു ലിന്‍ഡിന്റെ ആക്ഷേപം. മൂന്നാം വട്ടവും ആവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ വീല്‍ചെയറിന് അടുത്തുണ്ടായിരുന്ന ഭാര്യ ബാര്‍ബറ കണ്ണുരുട്ടി. വൃത്തികെട്ട ഒരു തമാശയും ബുഷ് പറഞ്ഞുവെന്നായിരുന്നു ലിന്‍ഡിന്റെ ആരോപണം. ഫോട്ടോ എടുക്കുന്നതിനിടെ ദേഹത്ത് സ്പര്‍ശിച്ചുവെന്ന സമാനമായ അനുഭവം തന്നെയാണ് ഗ്രോല്‍നികും പറഞ്ഞത്. തുടര്‍ന്ന് കൂടെ ഉണ്ടായിരുന്നവരെല്ലാം പരിഹസിച്ച് ചിരിച്ചത് തന്നെ ഏറെ ദുഖിപ്പിച്ചുവെന്നുമാണ് ഗ്രോല്‍നിക് പറയുന്നത്. ഏറ്റവും സത്യന്ധമായ രീതിയിലാണ് മാപ്പുചോദിക്കുന്നതെന്ന് വക്താവ് പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.
അവശേഷിക്കുന്നത് സ്വാതന്ത്ര്യപ്രഖ്യാപനം മാത്രം: കാറ്റലോണിയ

Related News