Wednesday
19 Sep 2018

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പതിനേഴുകാരന്‍ അറസ്റ്റില്‍

By: Web Desk | Tuesday 3 April 2018 3:44 PM IST

മുംബൈ: അശ്ലീല ദൃശ്യങ്ങള്‍ കാട്ടി പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പതിനേഴുകാരന്‍ അറസ്റ്റില്‍. പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും, ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ വീഡിയോ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകുകയും തുടര്‍ന്ന് ആണ്‍കുട്ടിയും സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തന്റെ മകളുടെ മോശം ദൃശ്യങ്ങള്‍ സമീപ പ്രദേശങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നറിഞ്ഞ പിതാവ് പെണ്‍കുട്ടിയോട് അതെ കുറിച്ച്‌ ചോദിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടി പീഡന വിവരം വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ഇതേ തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.

അറസ്റ്റിലായ പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുൻപാകെ  ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ഒബ്സര്‍വേഷന്‍ ഹോമിലാക്കിയിരിക്കുകയാണ്. പോസ്‌കോ നിയമപ്രകരവും പീഡനത്തിനും, ഭീഷണിപ്പെടുത്തിയതിനും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

Related News