Tuesday
17 Jul 2018

മരണക്കിടക്കയിലായിരുന്ന നൂറുവയസുകാരിയെ ബലാല്‍സംഗം ചെയ്തുകൊന്നു

By: Web Desk | Tuesday 31 October 2017 9:44 AM IST

മരണക്കിടക്കയിലായിരുന്ന നൂറുവയസുകാരിയെ ബലാല്‍സംഗം ചെയ്തുകൊന്നു.
ഉത്തര്‍പ്രദേശിലെ മീററ്റിലാണ് മനുഷ്യമനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അങ്കിത്പുനിയ(35)എന്നയാളെ പൊലീസ് പിടികൂടി.

ജില്ലയിലെത്തന്നെ ഏറ്റവും പ്രായമേറിയവനിത ദളിത് സമുദായാംഗമാണ്. പ്രായധിക്യം മൂലം തീരെ അവശയായിരുന്നഇവരെ ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ വീട്ടിനുള്ളില്‍ കടന്നുകയറിയ അക്രമി ബലാല്‍സംഗംചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ഉച്ചത്തില്‍ നിലവിളിക്കാന്‍പോലും ശേഷിയില്ലാത്ത ഇവരുടെ ഞരക്കങ്ങള്‍ കേട്ട് നോക്കിയ ബന്ധുക്കളാണ് അക്രമം കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊലക്കുറ്റത്തിനുപുറമേ ഭവനഭേദനം,ബലാല്‍സംഗം,ദളിത് പീഡനം എന്നീ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

Related News