Sunday
22 Oct 2017

സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ എം വിന്‍സെന്റ് MLAയുടെ ജാമ്യാപേക്ഷ തള്ളി

By: Web Desk | Wednesday 26 July 2017 4:00 PM IST

തിരുവനന്തപുരം: അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസിൽ കോവളം എംഎൽഎ എം.വിൻസന്റിനു ജാമ്യമില്ല. നെയ്യാറ്റിൻകര കോടതി ജാമ്യാപേക്ഷ തള്ളി. രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയായതിനാൽ ജാമ്യം നൽകാൻ കഴിയില്ലെന്നും ഗൗരവകരമായ കുറ്റമാണ് എംഎൽഎയ്ക്കെതിരേ ചുമത്തിയിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ജാമ്യം ലഭിച്ചാൽ പരാതിക്കാരെയും സാക്ഷികളെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിൻസന്റിനെ നെയ്യാറ്റിൻകര സബ്ജയിലിലേക്കു മാറ്റി.

Related News