Saturday
21 Jul 2018

കുഞ്ഞനെലിയുടെ കുളി: ഏറ്റവും ക്രൂരമായ കാഴ്ചയാണെന്ന് വിദഗ്ധർ

By: Web Desk | Tuesday 13 February 2018 1:16 PM IST

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ വൈറലായ കുഞ്ഞനെലിയുടെ കുളി ഏറ്റവും ക്രൂരമായ കാഴ്ചയാണെന്ന് വിദഗ്ധർ.

വൈറല്‍ വിഡിയോയ്ക്ക് പിന്നിലെ രഹസ്യം തേടിയ ജന്തുശാസ്ത്ര അധ്യാപകര്‍ ആണ് ആ രഹസ്യം കണ്ടെത്തിയത്.

ബാത്ത്റൂമില്‍ സോപ്പ് കണ്ട് എടുത്ത് കുളിച്ചതൊന്നുമല്ല എലി. ആരോ അതിന്റെ ദേഹത്ത് തേച്ച്‌ വിട്ടതാണ്. അത് സോപ്പോ ഷാംപുവോ ആകാം. ദേഹത്തിന് ഒരു തരത്തിലും ചേരാത്ത വസ്തു ഒഴിവാക്കാന്‍ വേണ്ടി എലി നടത്തിയ പരാക്രമമാണ് കുളിയായി എല്ലാവരും തെറ്റിദ്ധരിച്ചത്. സത്യത്തില്‍ അതു വേദന കൊണ്ടു പുളയുന്നതു പോലുമാകാം. മാത്രവുമല്ല ആ ‘കുളിക്ക്’ ശേഷം എലി ചത്തുപോയിട്ടു പോലുമുണ്ടാകാമെന്നാണ് വിദഗ്ധര്‍ വിശദീകരിക്കുന്നു.

പെറുവിലുള്ള ഡിജെയായ ജോസ് കൊറിയ ആയിരുന്നു തന്റെ യൂട്യൂബ് അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചത്. കുളിക്കാന്‍ ബാത്തറൂമില്‍ കയറിയപ്പോള്‍ ശരീരത്ത് സോപ്പൊക്കെ തേച്ചു എലി കുളിക്കുന്ന വിഡിയോ ആണ് യൂട്യൂബില്‍ നിമിഷങ്ങള്‍ക്കകം വൈറലായത്.

Related News