Monday
25 Jun 2018

കൂന്തൾ പ്രേമികളുടെ ശ്രദ്ധയ്ക്ക്: സ്ത്രീയുടെ നാവില്‍ കൂന്തളിന്റെ ജീവനുള്ള ബീജം

By: Web Desk | Sunday 10 June 2018 11:44 AM IST

കൂന്തള്‍(കണവ) കഴിച്ച അറുപതുകാരിയുടെ നാവില്‍ കൂന്തളിന്റെ ബീജങ്ങൾ. നാവിൽ നീറ്റലും തടിപ്പും വന്നതിനെ തുടര്‍ന്നാണ് ദക്ഷിണ കൊറിയന്‍ സ്വദേശിനി ചികിത്സതേടിയത്.

നാക്കിലും മോണയിലുമായി ചെറിയ തടിപ്പുകൾ ആയിരുന്നു ആദ്യം ഉണ്ടായിരുന്നത് . ഭക്ഷ്യവിഷബാധയെന്ന് ആദ്യം കരുതിയെങ്കിലും പിന്നീടു നടന്ന പരിശോധനയില്‍ കൂന്തളിന്റെ ബീജങ്ങളാണ് നാവില്‍ തടിപ്പ് ഉണ്ടാക്കിയതെന്നു വ്യക്തമായി.

നന്നായി ചൂടാക്കാതെയും വൃത്തിയാക്കാതെയും കണവ കഴിച്ചതാണ് ഇത്തരത്തില്‍ ബീജക്കൂട്ടങ്ങള്‍ നശിക്കാത്തതെന്നും ബീജങ്ങൾ സ്ത്രീയുടെ വായിലെ ശ്ലേഷ്മ സ്തരത്തിനുള്ളിൽ സുരക്ഷിത സ്ഥാനം കണ്ടെത്തി തങ്ങുകയായിരുന്നു എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

 

Related News