Monday
22 Oct 2018

99 ശതമാനവും തിരിച്ചുകിട്ടിയെന്ന് ആര്‍ബിഐ

By: Web Desk | Wednesday 30 August 2017 10:50 PM IST

നിരോധിച്ച 500, 1000 നോട്ടുകളില്‍ 99 ശതമാനവും തിരിച്ചുകിട്ടിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 15.28 ലക്ഷം കോടി 500, 1000 നോട്ടുകളാണ് കഴിഞ്ഞ നവംബറില്‍ നിരോധിച്ചത്. 2016-17 വാര്‍ഷിക റിപ്പോര്‍ട്ടില്‍ 8.9 കോടി 1,000 രൂപ നോട്ടുകള്‍ നോട്ട് നിരോധനത്തിനു ശേഷവും തിരിച്ചെത്തിയിട്ടില്ലെന്നും ആര്‍ബിഐ പറയുന്നു.
രാജ്യത്തെ ബ്ലാക്ക് മണി നീക്കം ചെയ്യാന്‍ ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഒരു നയമാണ് 500, 1000 രൂപകളുടെ ബഹിഷ്‌കരണം. പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.