Monday
17 Dec 2018

തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പഞ്ചാബ് നാഷണല്‍ ബാങ്കിന്;ആര്‍ബിഐ

By: Web Desk | Friday 16 February 2018 8:31 AM IST

ന്യൂഡല്‍ഹി: 11,400 കോടിയുടെ വായ്പാ തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പഞ്ചാബ് നാഷണല്‍ ബാങ്കിനാണെന്ന് റിസര്‍വ് ബാങ്ക്. ബയേഴ്‌സ് ക്രെഡിറ്റ് വഴിയെടുക്കുന്ന വിദേശ വായ്പയുടെ ഉത്തരവാദിത്തം ജാമ്യം നല്‍കുന്ന ബാങ്കിനാണെന്ന് ആര്‍ബിഐ വ്യക്തമാക്കി. നഷ്ടപ്പെട്ട പണത്തിന്റെ മുഴുവന്‍ ബാധ്യതയും പഞ്ചാബ് നാഷണല്‍ ബാങ്കിനായിരിക്കുമെന്നും ആര്‍ബിഐ പറഞ്ഞു.

പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയ ഗ്യാരന്റിയുടെ അടിസ്ഥാനത്തിലാണ് പല ബാങ്കുകളും വജ്ര വ്യാപാരിയായ നീരവ് മോദിക്ക് വായ്പ നല്‍കിയത്. അതിനാല്‍ തന്നെ ആ വായ്പാ തുകയും തിരിച്ചടയ്‌ക്കേണ്ട ഉത്തരവാദിത്തവും പഞ്ചാബ് നാഷണല്‍ ബാങ്കിനായിരിക്കുമെന്നും ആര്‍.ബി.ഐ പറയുന്നു.

ജനുവരി ഒന്നിനാണ് നീരവ് മോദി രാജ്യം വിട്ടത്. കുടുംബത്തോടൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡിലേക്കാണ് ഇദ്ദേഹം കടന്നിരിക്കുന്നത്. നീരവിനെ വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ സിബിഐ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Related News